കേന്ദ്രസർക്കാറിന്റെ മതാഥിഷ്ടിത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വയനാട് ജില്ലയിൽ പ്രതിഷേധം ശക്തം

118

രാജ്യവ്യാപകമായ് പൗരത്വഭേദഗതി നിയമത്തിനും എൻആർസിക്കും എതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ,കേന്ദ്ര സർക്കാരിന്റെ മതാത്ഥിഷ്ടിത ഭിന്നതക്ക് എതിരെ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ വയനാട് ജില്ലയിലെ അംഗങ്ങൾ ഒറ്റക്കെട്ടായി ഡിസംബർ 23ന് പ്രതിഷേധ ദിനമായ് ആചരിച്ചു. ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന പ്രതിഷേധ പ്രകടനത്തിൽ ബാഡ്ജുകൾ ധരിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും വലിയ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിച്ചു. മാനന്തവാടി ഡിവിഷന് കീഴിൽ രാവിലെ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗമായ ശ്രീ പ്രേമൻ നേതൃത്വം വഹിച്ചു. വൈകിട്ട് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ, കൽപ്പറ്റ ഇലക്ട്രിക്കൽ ഡിവിഷന് കീഴിൽ സംഘടനയുടെ വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി ഉഷ.റ്റി.എ യുടെ നേതൃത്വത്തിലും പ്രതിഷേധം രേഖപ്പെടുത്തി….