പവർ ക്വിസ് – 2019 ഒക്ടോബര്‍ 3ന്

1976



For more details contact
Convenor of Power Quiz-2019 – Sunil CS – 7012317812
Chairman of Power Quiz-2019 – Binu B – 9447095300

കേരളത്തിലെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കർമ്മനിരതമായ പ്രവർത്തനങ്ങൾ മുപ്പതാമത്തെ വർഷത്തിലൂടെ കടന്നുപോവുകയാണ്. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്കിടയിൽ വൈദ്യുതി മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും ഈ മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിനുമായി പ്ലസ്ടു, കോളേജ്, പോളിടെക്നിക്, എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പവർ ക്വിസ് മത്സരങ്ങൾ വിവിധ തലങ്ങളിലായി ഊർജ്ജ മേഖലയിലെ പഠന ഗവേഷണ കേന്ദ്രമായ In-SDES ന്റെയും പങ്കാളിത്തത്തോടെ നടത്തിവരുന്നു.

Power Quiz Sample Questions-1

8.72 KB 40381 Downloads

Power to Rebuild എന്ന മഹത്തായ മുദ്രാവാക്യം മുന്നോട്ടു വെച്ചു കൊണ്ടാണ് പവർ ക്വിസ് – 2019 ന് സംഘടന ഒരുങ്ങുന്നത്. ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിലകൊണ്ടാണ് കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെ നമ്മൾ അതിജീവിച്ചത് പ്രളയത്തിൽ താറുമാറായ വൈദ്യുതി ശൃംഖലയും 25 ലക്ഷത്തോളം വൈദ്യുതി കണക്ഷനുകളും കേവലം 11 ദിവസങ്ങൾ കൊണ്ട് പുന:സ്ഥാപിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആകെ മാതൃകയായി കെഎസ്ഇബി. അതുപോലെതന്നെ ഈ വർഷത്തെ പ്രളയം മൂലം വൈദ്യുതി മേഖലയ്ക്ക് ഉണ്ടായ കനത്ത നാശനഷ്ടങ്ങൾ സമാനമായ രീതിയിൽ പ്രവർത്തിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കുവാനും കെഎസ്ഇബിയ്ക്ക് സാധിച്ചു. പ്രളയത്തിൽ തകർന്ന നമ്മുടെ നാടിനെ പുനർനിർമിക്കുന്ന പ്രവർത്തനങ്ങളിൽ നമുക്ക് ഒത്തൊരുമിച്ച് കൈകോർക്കാം.


2019 ഒക്ടോബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് സംസ്ഥാനമെമ്പാടും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി നടത്തുന്ന പ്രാഥമികതല മത്സരങ്ങളോടെ ഈ വർഷത്തെ പവർ ക്വിസിന് തുടക്കം കുറിക്കുകയാണ്. തുടർന്ന് ഒക്ടോബർ 23 ന് ജില്ലാമത്സരങ്ങളും, നവംബറിൽ സംസ്ഥാനതല മത്സരവും നടക്കും. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സർ വിശ്വേശ്വരയ്യ ട്രോഫിയും 20,000 രൂപയുടെ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ഡോ: കെ.എൽ റാവു ട്രോഫിയും 10,000 രൂപ ക്യാഷ് പ്രൈസും സമ്മാനമായി നൽകുന്നു. പ്രാഥമിക തലം മുതൽ വിവിധങ്ങളായ സമ്മാനങ്ങൾ ലഭിക്കും.

Power Quiz Sample Questions -2

66.99 KB 28550 Downloads