മാര്‍ച്ച് 15ന് കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് ‘Legal Aspects of Section 126 of Electricity Act 2003’ എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടി കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോസസ് രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന വനിതാ സബ്കമ്മിറ്റി ചെയർമാനും കണ്ണൂർ ജില്ലാ പ്രസിഡന്റും ആയ എ എന്‍ ശ്രീലാകുമാരി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സെക്ഷന്‍ 126 മായി ബന്ധപ്പെട്ട അസസ്മെന്റിന്റെ നിയമവശങ്ങളെ കുറിച്ച് സി ഡി പി കൺവീനറും കേരള ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുമായ സി എസ് സുനിൽ ക്ലാസെടുത്തു.
കണ്ണൂർ ജില്ലാ സി ഡി പി കൺവീനർ ഷാന ഷാഹുൽ സ്വാഗതവും ജില്ലാ സി ഡി പി ചെയർമാൻ ശശി താപ്രോൻ നന്ദിയും രേഖപ്പെടുത്തി. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകളിൽ നിന്നായി എണ്‍പതില്‍ അധികം പേർ ക്ലാസിൽ പങ്കെടുത്തു.