ലൈഫ് മിഷൻ പദ്ധതിയിൽ പെട്ട വീടുകൾക്ക് കരിമ്പം ഇലക്ക് ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമാത്തൂർ പഞ്ചായത്തിലെ കൂനം എന്ന പ്രദേശത്ത് 300 മീറ്റർ ലൈൻ വലിക്കുന്നതിന് വൈദ്യുതി മന്ത്രിയുടെ അദാലത്തിലെ പ്രത്യേക ഓർഡർ അനുസരിച്ച് കണക്ഷൻ നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം കുറുമാത്തൂർ പഞ്ചായത്ത് പ്രസി.ഐ.വി നാരായണൻ നിർവഹിച്ചു.
തളിപ്പറമ്പ അസ്സി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ജ്യോതീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ ആണ് യോഗം ചേർന്നത്. സെക്ഷൻ സബ് എഞ്ചിനിയർ ഹരി സ്വാഗതവും സ്റ്റാൻറിങ്ങ് കമിറ്റി അംഗം രാജീവൻ നന്ദി പ്രകാശനവും നിർവഹിച്ചു. അടിയന്തിരമായി ലൈൻ നിർമ്മാണം പൂർത്തിയാക്കി കണക്ഷൻ നൽകാൻ KSEB Ltd നടത്തിയ അവസരോചിതമായ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു