സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ – ചിത്രരചനാ മത്സരം.

486

ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുകയുണ്ടായി. കോഴിക്കോട് വൈദ്യുത ഭവനിലെ ഹാളിൽ പന്ത്രണ്ടോളം കലാകാരൻമാർ പങ്കെടുത്ത മത്സരത്തിൽ ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തി ജില്ലയിലെ ഈ മേഖലയിലെ പ്രമുഖരടങ്ങുന്ന പാനൽ വിശകലനം ചെയ്ത് മൂല്യനിർണ്ണയം നടത്തി വിജയികൾക്ക് വനിതാദിനത്തിൽ സമ്മാന വിതരണം നടത്തുന്നതാണ്.