ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ അപേക്ഷ ജൂണ്‍ 6വരെ

567

2020 വർഷത്തിലെ കെ.എസ്.ഇ.ബി ലിമിറ്റഡിലെ ഓഫീസർമാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്‍ഡെക്സ് അടിസ്ഥാനപ്പെടുത്തി ഓൺലൈനായി ആണ് ട്രാൻസ്ഫർ നടത്തുന്നത്. ട്രാൻസ്ഫറിനായി അപേക്ഷിക്കുന്നത് സംബന്ധിച്ച് മിക്ക ഓഫീസർമാർ ക്കും ധാരണയുണ്ടെങ്കിലും പൊതുവേ ഉണ്ടായേക്കാവുന്ന ചില ആശയകുഴപ്പങ്ങൾക്ക് പരിഹാരം കാണുന്നതിനായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ രണ്ട് ഭാഗങ്ങളയുള്ള വീഡിയോ ശകലം ഇവിടെ ഉള്‍പ്പെടുത്തുന്നു.
ഒന്നാം ഭാഗത്തില്‍ പ്രൊട്ടക്ഷന്‍ ഇല്ലാത്തതും, രണ്ടാം ഭാഗത്തില്‍ പ്രൊട്ടക്ഷൻ ഉള്ളതും ആയ ഒരു ഓൺലൈൻ ട്രാൻസ്ഫർ അപേക്ഷ എങ്ങനെ അപ് ലോഡ് ചെയ്യാമെന്ന് ഈ വീഡിയോകളിലൂടെ പ്രതിപാദിക്കുന്നു.

ഒന്നാംഭാഗം-പ്രൊട്ടക്ഷന്‍ ഇല്ലാത്ത ട്രാന്‍സ്ഫര്‍ അപേക്ഷ
രണ്ടാം ഭാഗം-പ്രൊട്ടക്ഷന്‍ ഉള്ള ട്രാന്‍സ്ഫര്‍ അപേക്ഷ