പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെയും പ്രതിഷേധവുമായി കെ.എസ്.ഇ.ബി യിലെ ഓഫീസർമാർ ഡിസംബര്‍ 20നു കണ്ണൂരിൽ പ്രകടനം നടത്തി. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായാണ് ഡിവിഷൻ കേന്ദ്രങ്ങളിലെ പ്രകടനം. കണ്ണൂർ വൈദ്യുതി ഭവനിൽ നടന്ന വിശദീകരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ലതീഷ് പി.വി, ജില്ലാ സെക്രട്ടറിസൂരജ്: ടി.പി, ജില്ലാ പ്രസിഡന്റ് പ്രീജ.പി എന്നിവർ സംസാരിച്ചു.
ശനിയാഴ്ച കോഴിക്കോട് സ്ത്രീ സുരക്ഷക്കായി സംഘടിപ്പിക്കുന്ന തെരുവോര കുടുംബ സംഗമത്തിലും ഭരണഘടനാ സംരക്ഷണം ആവശ്യപ്പെട്ട് കൂട്ടായ്മ ഒരുക്കും.