ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ
മന:ശാസ്ത്രം എന്ന പ്രഭാഷണം.
KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ “സമഷ്ടി ” യുടെ ഒക്ടോബർ മാസത്തെ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ പ്രഭാഷണം നടന്നത്. തിരുവനന്തപുരം വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്ന പരിപാടിയിൽ അൻപതോളം OA അംഗങ്ങൾ പങ്കെടുത്തു എന്നത് തന്നെ ഈ വിഷയത്തിന്റെ വ്യാപ്‌തി വിളിച്ചോതുന്നു.
സമീപകാലത്തു നടന്ന പല കൊലപാതകങ്ങളും നടന്നിരിക്കുന്നത് സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നു എന്ന് പറയപ്പെടുന്ന കുടുംബങ്ങളിലാണ് എന്നത് വിരോധാഭാസം. അക്രമവാസന ജീവശാസ്ത്രപരമായ ഒരു സ്വഭാവവിശേഷം കൂടിയാണ്. കുട്ടിക്കാലത്തു തന്നെ ഇത് തിരിച്ചറിയുകയും ശാസ്ത്രീയമായി ചികിത്സിക്കുകയും ചെയ്താൽ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞേക്കും. മനുഷ്യനെന്ന സങ്കീർണമായ ജന്തുവിന്റെ അക്രമവാസനകളെ കുറിച്ച് വിവരിക്കുകയാണ് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ.അരുൺ ബി. നായർ.
ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ മനുഷ്യൻ എന്ന നിലയിൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിന്റെ ഒരു വിശദീകരണവും, കുട്ടികളിൽ കരുണ, സ്നേഹം, സഹാനുഭൂതി എന്നിവ വളർത്തികൊണ്ടു വരേണ്ടതിന്റെ ആവശ്യകതയും അതിൽ മിറർ ന്യൂറോൻസിന്റെ പ്രാധാന്യവും ഈ പ്രഭാഷണം ചർച്ച ചെയ്യുന്നു.എല്ലാ രക്ഷകർത്താക്കളും തീർച്ചയായും കണ്ടിരിക്കേണ്ട പ്രഭാഷണം.
ഈ പ്രഭാഷണത്തിന് മുന്നോടിയായി കോർപ്പറേറ്റ് പ്ലാനിങ്ങിലെ AEE ശ്രീ. എൻ. രാജീവും സിസ്റ്റം ഓപ്പറേഷനിലെ സീനിയർ സൂപ്രണ്ട് ശ്രീമതി. നിതയും അവതരിപ്പിച്ച അതിമനോഹരമായ ഒരു ഗാന സന്ധ്യ ഉണ്ടായിരുന്നു.