നവകേരളം നവീന ഊർജ്ജം ജനകീയ സെമിനാർ 2020 ഫെബ്രുവരി 24ന് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.ബാലൻ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ രാധിക യോഗത്തിൽ അദ്ധ്യക്ഷത് വഹിച്ചു.

ഉദ്ഘാടനം
റിട്ട. അസി: എഞ്ചിനിയറും അസോസിയേഷൻ മുൻ ജില്ലാ ഭാരവാഹിയും ആയിരുന്ന ശ്രീ രാമചന്ദ്രൻ സി സി, കേന്ദ്ര കമ്മിറ്റി അംഗം ശ്രീ സുഗുണൻ പി പി പരിപാടിയെ കുറിച്ചുള്ള വിശദീകരണം നൽകി. മഴവിൽ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ജഗദീശൻ നൽകി, സർവ്വീസ് കണക്ഷൻ നടപടിക്രമങ്ങൾ, മയ്യിൽ പഞ്ചായത്തിൽ നടത്തിയ വൈദ്യുത വികസന പരിപാടികൾ എന്നിവയെ കുറിച്ച് മയ്യിൽ സെക്ഷൻ AE ശ്രീ രാധാകൃഷ്ണൻ വിശദീകരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ 60 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.