നവകേരളം നവീന ഊർജ്ജം വികസന സെമിനാർ – കോട്ടൂർ ഗ്രാമ പഞ്ചായത്ത്

171

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാരംഭിച്ച നവകേരളം നവീന ഊർജ്ജം വികസന സെമിനാർ വിജയകരമായി തുടരുന്നു. 03.03.2020 ന് കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരി ഏരിയയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷീജ കൊരങ്ങാട് ഉത്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ശ്രീ കെ.കെ. ബാലൻ അധ്യക്ഷതവഹിച്ച ചടങ്ങിന് അസിസ്റ്റന്റ് എഞ്ചിനീയർ കൂട്ടാലിട സെക്ഷൻ ശ്രീ. വിനോദ് കുമാർ.ടി സ്വാഗതം പറഞ്ഞു.

വിഷയാവതരണം- ദ്വിപിൻദാസ്

കേരള സർക്കാരും കെ എസ് ഇ ബി യും ചേർന്നു നടത്തുന്ന വികസന പ്രവർത്തനങ്ങൾ പ്രാദേശീക തലത്തിൽ തൊട്ടുകാണിക്കാവുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെ കാണിച്ചവരരിപ്പിച്ച സെമിനാറവതരണം പങ്കെടുത്ത എല്ലാ ജനപ്രതിനിധികൾക്കും ഭരണ പ്രതിപക്ഷഭേതമന്യേ സ്വീകാര്യമായി. വികസന വിഷയങ്ങൾ മൂന്ന് ഭാഗങ്ങളാക്കി അസിസ്റ്റന്റ് എഞ്ചിനീയർമാരായ ശ്രീ.ജലീൽ, ശ്രീ. ദ്വീപിൻദാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറായ ശ്രീ സലിം എൻ.ഇ. എന്നിവർ വളരെ വിജ്ഞാന പ്രദമായി തന്നെ അവതരിപ്പിച്ചു.

വിഷയാവതരണം -ജലീൽ

ജനപ്രതിനിധികളുടെ സംശയ നിവാരണവും ചർച്ചയും ക്രോഡീകരണവും അസോസിയേഷൻ ഭാരവാഹിയും അസിസ്റ്റന്റ് എഞ്ചിനീയറുമായ ശ്രീ ഒ.പുഷ്പൻ നടത്തി. കോട്ടൂർ പഞ്ചായത്തംഗമായ ശ്രീമതി ഷീജ നന്ദി പറഞ്ഞവസാനിപ്പിച്ച പരിപാടിയിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീമതി സീമ കെ.പി, പ്രസിഡന്റ് ശ്രീ കൃഷ്ണൻകുട്ടി, സംസ്ഥാന ഭാരവാഹി ശ്രീ. പ്രേമൻ പാമ്പിരിക്കുന്നിൽ, ജില്ലാ ഭാരവാഹി ശ്രീ ദേവാനന്ദ്, ജില്ലാ കമ്മറ്റി അംഗം ശ്രീമതി വിജിഷ തുടങ്ങിയവരുൾപ്പെടെ ജില്ലയിലെ ഒട്ടനവധി അസോസിയേഷൻ അംഗങ്ങൾ പങ്കെടുത്തു.

ശ്രീ കെ.കെ. ബാലൻ -അധ്യക്ഷത
ക്രോഡീകരണം- ഒ. പുഷ്പൻ