നവ കേരളം നവീന ഊർജ്ജം – ജനപങ്കാളിത്തത്തോടെ പാലക്കാട് ജില്ലയിലെ ഉദ്ഘാടനം

149

കേരള സർക്കാറും വൈദ്യുതി ബോർഡും സംയുക്തമായി വൈദ്യുതി മേഖലയിൽ നടപ്പാക്കുന്ന ജനകീയ പദ്ധതികൾ കേരളത്തിന്റെ സമഗ്ര വികസനത്തിന് വലിയ സാധ്യതകളാണ് തുറക്കുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലകളേയും ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുള്ള മഴവിൽ പദ്ധതികളെ കുറിച്ച് വിശദീകരിക്കാനായി കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ നടത്തുന്ന ജനകീയ സദസ്സുകൾക്ക് പാലക്കാട് ജില്ലയിൽ കോങ്ങാട് തുടക്കം കുറിച്ചു.

പരിപാടിയുടെ ഉൽഘാടനം 25.01.2020 രാവിലെ 10.30 നു കോങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് കോങ്ങാട് എം എൽ എ കെ .വി. വിജയദാസ് നിർവ്വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലക്ഷ്മണൻ, കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലത, മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുട്ടികൃഷ്ണൻ ,കേരളശ്ശേരി, കോങ്ങാട്, മുണ്ടൂർ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കൾ, പൊതുജനങ്ങൾ, കെ.എസ്.ഇ.ബി യിലെ മുൻകാല ഓഫീസേഴ്‌സ് എന്നിവർ ഉൾപ്പെട്ട നിറഞ്ഞ സദസ്സ് നവ കേരള-നവീന ഊർജ്ജ പദ്ധതികൾ നെഞ്ചിലേറ്റി.

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി.രഞ്ജന ദേവി, സോണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീ . പി. വി.കൃഷ്ണദാസ് ,ശ്രീ.പ്രേംകുമാർ , ശ്രീ മനോജ് കുമാർ, ശ്രീ. അനീഷ് ജലീൽ എന്നിവർ കേരള വൈദ്യുതി മേഖലയുടെ വിവിധ നേട്ടങ്ങളെ കുറിച്ചും, ജനസൗഹാർദപരമായ നൂതന സേവനങ്ങളെ കുറിച്ചും, നൂതന പദ്ധതികളെ കുറിച്ചും വിശദീകരണം നൽകി.