കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ് അറിവ് പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്‍ച്ചറല്‍ സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ മഹിജ.സി അനുസ്മരണ പ്രഭാഷണം നടത്തി.

കൾച്ചറൽ സബ് കമ്മിറ്റി ചെയർമാൻ ശശി.ടി യുടെ നേതൃത്വത്തിൽ സന്തോഷ് ,ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളായ വീണ എം, രഞ്ജിത്ത് ലാൽ, ഹരിശ്ചന്ദ്രൻ സി, എ കെ പ്രദീപൻ, സുഗുണൻ പി.പി തുടങ്ങിയവർ വയലാർ ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച് സ്മൃതി സന്ധ്യ സംഗീതസാന്ദ്രമാക്കി. പരിപാടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എല്ലാവരും ചേർന്ന് ബലികുടീരങ്ങളേ എന്ന ഗാനം ആലപിച്ചത് പോയ കാലത്തെ നയിച്ച വിപ്ലവകാരികളുടെ കൂടി സ്മരണ സംഗീതത്തോടൊപ്പം വേദിയിൽ ജ്വലിച്ചുയർന്നു. സെക്രട്ടറി ടി പി സൂരജ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രീജ പി നന്ദി അറിയിച്ചു. ജനറൽ സെക്രട്ടറി ലതീഷ് പി.വി ആശംസാ ഭാഷണം നടത്തി.
