പവർക്വിസ് 2020- പ്രാഥമിക തല മല്‍സരം നവംബര്‍ 8ന് ഉച്ചക്ക് 2 മണിക്ക്

1991

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന ഊർജ്ജ മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിൻ്റെ രജിസ്ട്രേഷൻ ഒക്ടോബർ 30 ന് അവസാനിക്കും, നവംബർ 8 ഞായറാഴ്ച 2 മണിക്ക് പ്രാഥമിക തല മത്സരം നടക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിലെ ചുമതല വഹിക്കുന്ന അധ്യാപിക / അധ്യാപകന് രജിസ്ട്രേഷൻ ലിങ്ക് ഇതിനകം നൽകിയിട്ടുണ്ട്. ഈ ലിങ്കിലൂടെ ഗൂഗിൾ ഫോം പത്രിക പൂരിപ്പിച്ച് നൽകി രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സര രീതി പരിചയപ്പെടുന്നതിനായി നവംബർ 1 ന് ഉച്ചയ്ക്ക് ട്രയൽ മത്സരം ഒരുക്കിയിട്ടുണ്ട്.

സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്നാണ് പവര്‍ ക്വിസ്. ഊര്‍ജ്ജ മേഖലയില്‍ ഇത്രയധികം പങ്കാളിത്തമുള്ള ഒരു ക്വിസ് മല്‍സരവുമില്ല. കാഷ് പ്രൈസ് അടക്കമുള്ള ധാരാളം സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കുന്നു. ഹയര്‍ സെക്കന്ററി, പോളി ടെക്നിക്, കോളേജ്, എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പവര്‍ ക്വിസില്‍ കഴിഞ്ഞ വര്‍ഷം 30,000 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. പല പ്രശസ്തമായ ക്വിസ് മല്‍സരങ്ങളും ഈ വര്‍ഷം നടത്തുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തിന് അനുസരിച്ച് ഓണ്‍ലൈനായി പവര്‍ക്വിസ് മല്‍സരം നടത്താനാണ് സംഘടന തീരുമാനിച്ചത്.

പ്രാഥമിക തലത്തിൽ 20 ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആകെ 20 മിനിറ്റ് സമയമാണ് അനുവദിക്കുന്നത്. ഇതിൽ 10 എണ്ണം വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്,
ഊർജ്ജ മേഖലയിലെ പുതിയ അറിവുകൾ ലഭിക്കുന്നതിനായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ന്യൂസ്മാഗസിൻ്റെ പി.ഡി.എഫ് രൂപം https://kseboa.org/downloads എന്ന ലിങ്കിൽ ലഭ്യമാണ്.
https://fb.com/kseboa.org എന്ന പേജ് ലൈക്ക് ചെയ്ത് പ്രവേശിച്ചും വിവരങ്ങൾ അറിയാൻ കഴിയും. ഊർജ്ജം അതിജീവനത്തിനായി എന്ന മുദ്രാവാക്യം ഉയർത്തുന്ന
പവർ ക്വിസ് – 2020 വിജയിപ്പിക്കാൻ ഏവരുടേയും സഹകരണം അഭ്യർത്ഥിക്കുന്നു