സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് നടന്നു

175

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുന്ന പുരപ്പുറ സോളാർ പദ്ധതിക്കായുള്ള ടെന്ററിംഗ് അനുബന്ധ സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 5ന് നടന്നു. 2019 സെപ്റ്റമ്പർ 19-ന് ഡൽഹിയിൽ നടത്തിയ ആദ്യ ബിഡേഴ്സ് മീറ്റ് പോലെ തന്നെ മികച്ച പ്രതികരണമാണ് സംരഭകരിൽ നിന്നും തിരുവനന്തപുരത്തും ലഭിച്ചത്.

സൗര പദ്ധതിയുടെ ആദ്യഘട്ടമായ 200MWp വരുന്ന പുരപ്പുറ സോളാറിന്റെ ടെണ്ടറിംഗ് നടപടി ആരംഭിക്കാൻ റെഗുലേറ്ററി കമ്മീഷന്റെ അനുമതി കെ.എസ്.ഇ.ബി സമർപ്പിച്ച പെറ്റീഷന് മേൽ 20.8.19 – ന് നടന്ന പബ്ലിക്ക് ഹിയറിംഗ് കൂടി പരിഗണിച്ച് ലഭിച്ചിരുന്നു.

ബിഡേഴ്സ് മീറ്റ്-സദസ്സ്

കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച്, കെ.എസ്.ഇ.ബി വഴി നടപ്പാക്കുന്ന സൗര പദ്ധതിയുടെ അദ്യഘട്ടമായ 200 മെഗാവാട്ട് പൂർത്തിയാകുന്നതോടുകൂടി ഇന്ത്യയിലെ ഒരു വൈദ്യുതി യൂട്ടിലിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ പുരപ്പുറ സോളാർ വൈദ്യുതി പദ്ധതിയാവും സൗര. വരുന്ന മെയ് മാസത്തോടെ കേരളത്തിലെ ഏകദേശം 35,000 ഉപഭോക്താക്കൾക്ക് സൗര പദ്ധതിയുടെ ഗുണം ലഭ്യമാവും.

കെ,എസ്.ഇ.ബി.എല്‍ ഡയ്റക്ടര്‍ ഡോ:വി.ശിവദാസന്‍ സംസാരിക്കുന്നു

പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബി. നടത്തിയ സൗരോർജ്ജ സംരംഭകരുടെ മീറ്റിന് സോളാർ കമ്പിനികളിൽ നിന്ന് മികച്ച പങ്കാളിത്തം. നാൽപ്പതോളം കമ്പിനികളിൽ നിന്നായി നൂറോളം പ്രതിനിധികൾ ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ ഡോ. എ. സമ്പത്താണ് ദേശീയ തലത്തിൽ നടന്ന ഈ മീറ്റ് ഉദ്ഘാടനം ചെയ്തത്.

സൗരയിൽ ആകെയുള്ള 500 മെഗാവാട്ട് പുരപ്പുറ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്കാണ് 200 MW ടെന്ററിംഗ് ക്ഷണിച്ചിട്ടുള്ളത്. ഇതിൽ 150 മെഗാവാട്ട് റെസ്കോ മോഡലിലും 50 മെഗാവാട്ട് ഇ.പി.സി മോഡലിലുമാവും പൂർത്തീകരിക്കുക.

ടെന്റർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കെ.എസ്.ഇ.ബി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 10 കിലോവാട്ട് വരെ, 10 നു മുകളിൽ 100 കിലോവാട്ട് വരെ, 100 കിലോവാട്ടിനു മുകളിൽ എന്ന നിലയിലാണ് ടെന്റർ ക്ഷണിച്ചിട്ടുള്ളത്. ടെന്ററിൽ പങ്കെടുടുക്കാനുള്ള യോഗ്യതയും മറ്റു നടപടിക്രമങ്ങളുടെ വിശദാംശങ്ങളും കെ.എസ്.ഇ.ബി വെബ് സൈറ്റിൽ ലഭ്യമാണ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയാണ് ടെന്ററിംഗ് പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുള്ളത് . ടെന്ററിൽ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം 16/10/2019 17:00

ഈ ടെന്ററിന്റെ ലിങ്ക് – https://www.mstcecommerce.com/auctionhome/renergy/index.jsp#