കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019

374

കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ വിദ്യാർത്ഥിനികളായ മീനാക്ഷി ജയൻ, അഭിരാമി.കെ.വി. എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 14 സ്ഥാപനങ്ങളിൽ നിന്നായി 26 മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ അനുരാജ്, ശ്രീരതി എന്നിവർ ക്വിസ് മാസ്റ്റേഴ്സ് ആയിരുന്നു. ഓഫീസേർസ് അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗങ്ങളായ സർവ്വശ്രീ.മധുസൂദനൻ, ഓ.വി.രമേഷ്, സുദീപ്, ശ്രീമതി.ലേഖ, ജില്ലാ പ്രസിഡന്റ് ശ്രീ.അശോകൻ, ജില്ലാ സെക്രട്ടറി ശ്രീ.സന്ദീപ്, മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

സംഘടന നടത്തിയ പവർ ക്വിസ് വളരെ ശ്രദ്ധേയമായി. വിവിധമേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ വിജ്ഞാനകുതികൾക്ക് കൗതുകമുണർത്തി. പ്രാഥമിക റൗണ്ടിലെ ചോദ്യങ്ങൾ ഉയർന്ന നിലവാരം പുലർത്തിയ മത്സരരാർഥികൾക്ക് വെല്ലുവിളി തന്നെയായിരുന്നു. മത്സരത്തിന്റെ ആദ്യാവസാനംവരെ ക്വിസ് മാസ്റ്റേഴ്സ് സജീവത നിലനിർത്തി. വിജയികൾക്ക്‌ എൽ.ബി.എസ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ ഇലക്ട്രിക്കൽ ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകരായ ശ്രീമതി മഞ്ജു, ശ്രീ അരുൺ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.