പവർക്വിസ് 2020 മത്സരങ്ങൾ പൂർത്തിയായി

1269

Power to Survive എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ പവർ ക്വിസ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ google form ൽ online ആയി നടത്താനുള്ള തീരുമാനമെടുത്താണ് പവർ ക്വിസ് സബ് കമ്മിറ്റി മുന്നോട്ട് നീങ്ങിയത്. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഓരോ ജില്ലയിൽ നിന്നും ക്വിസ് കോർഡിനേറ്റർമാരെ നിശ്ചയിച്ച് കൃത്യമായ ട്രെയിനിങ് നൽകുകയും അവർ അതാത് ജില്ലകളിലെ മുഴുവൻ ക്വിസ് മാസ്‌റ്റർമാരെ പഠിപ്പിക്കുകയും ചെയ്തു. ഓരോ സ്ഥാപനത്തിൽ നിന്നും രജിസ്റ്റർ ചെയ്ത കുട്ടികൾക്കായി പ്രത്യേകം വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിലേക്ക് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വാർത്തകളും ന്യൂസ് മാഗസീനുകളും നിരന്തരമായി പോസ്റ്റ് ചെയ്യുകയും google form പരിചയപ്പെടുത്തുന്നതിനായി ട്രയൽ മത്സരം സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് നവംബർ 8-ാം തീയ്യതി നടന്ന പ്രാഥമികതല മത്സരത്തിൽ സംസ്ഥാനമെമ്പാടുമായി 867 സ്ഥാപനങ്ങളിൽ നിന്നായി 23529 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. തൃശൂർ ജില്ലയിൽ 97 സ്ഥാപനങ്ങളിൽ നിന്നായി 2600 വിദ്യാർത്ഥികളും മലപ്പുറത്ത് 96 സ്ഥാപനങ്ങളിൽ നിന്നായി 2041 വിദ്യാർത്ഥികളും എറണാകുളത്ത് 91 സ്ഥാപനങ്ങളിൽ നിന്നായി 3005 വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തത് എടുത്തു പറയേണ്ട കാര്യമാണ്. പവർക്വിസ് കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മത്സരദിവസം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം control room സജ്ജീകരിച്ച് കാര്യക്ഷമമായ മേൽനോട്ടം നടത്തിയതിനാൽ പരാതികളൊന്നും തന്നെയില്ലാതെ മത്സരം പൂർത്തിയാക്കാനായി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈനായി സർട്ടിഫിക്കറ്റുകൾ നൽകി.

ജില്ലാതല മത്സരം നവംബർ 27 ന് അതാത് സ്ഥാപനങ്ങളിൽ google form ൽ online ആയി സംഘടനാംഗത്തിന്റേയും അധ്യാപകന്റേയും നിരീക്ഷണത്തിൽ നടന്നു. സംസ്ഥാനമെമ്പാടുമായി 796 സ്ഥാപനങ്ങളാണ് ജില്ലാ മത്സരത്തിൽ പങ്കെടുത്തത്. ഓരോ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനത്തെത്തിയ 14 ടീമുകൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

പവർക്വിസ് 2020 സംസ്ഥാനതല മത്സരം Zoom platform ൽ Dec 28 ന് വിജയകരമായി നടന്നു. ജില്ലാതല മത്സരങ്ങളിൽ ഓരോ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കിട്ടി വന്ന 14 ടീമുകളാണ് സംസ്ഥാന തലത്തിൽ മത്സരിച്ചത്. സെലക്ഷൻ റൗണ്ട് മത്സരം നടത്തി ഇവരിൽ നിന്നും 6 ടീമുകളെ ഓറൽ റൗണ്ട് മത്സരത്തിലേക്ക് തെരഞ്ഞെടുത്താണ് മത്സരം നടത്തിയത്. ഓറൽ റൗണ്ടിലെത്തുന്നതിന് മുമ്പ് പുറത്തായ 8 ടീമുകൾക്കും പൗൺസ് റൗണ്ടിൽ പങ്കെടുക്കാൻ അനുമതി നൽകിക്കൊണ്ട് അവരേയും മത്സരത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞു.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പ്രാഥമിക – ജില്ലാ തലങ്ങളിലേതു പോലെ പൂർണ്ണമായും ഓൺലൈൻ ആയാണ് സംസ്ഥാനതല മത്സരവും സംഘടിപ്പിച്ചത്. 14 ടീമുകളും അതാത് ജില്ലകളിൽ സംഘടന ഒരുക്കിയ മത്സര കേന്ദ്രങ്ങളിലിരുന്നാണ് സംസ്ഥാന തലത്തിൽ പങ്കെടുത്തത്. പവർക്വിസ് കൺവീനർ സുനിലിന്റെ നേതൃത്വത്തിൽ എറണാകുളത്ത് ഒരുക്കിയ സംസ്ഥാന control room ൽ ഇരുന്ന് മത്സരം നിയന്ത്രിച്ചപ്പോൾ പവർ ക്വിസ് ചെയർമാൻ ബിനുവിന്റെ നേതൃത്വത്തിൽ കോട്ടയത്തിരുന്ന് സ്കോർ ബോർഡ് നിയന്ത്രിച്ചു. മരട് ഇലക്ട്രിക്കൽ സെക്ഷൻ AE സൂര്യ K S, മട്ടാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷൻ DAO തൻസീർ MH എന്നിവർ ക്വിസ് മാസ്റ്റർമാരായി മികച്ച പ്രകടനം കാഴ്ചവച്ചു. ആലുവ ടൗൺ സെക്ഷൻ AE റസ്സൽ BV , കളമശേരി TC സെക്ഷൻ AE എബി സേവ്യർ എന്നിവർ പിഴവുകളൊന്നും കൂടാതെ Zoom platform ഉം പവർപോയിന്റും പ്രവർത്തിപ്പിച്ചു. 14 ജില്ലകളിലും Laptop, internet സൗകര്യങ്ങൾ സംഘടന ഒരുക്കി. എല്ലാ കേന്ദ്രങ്ങളിലും പരിശീലനം ലഭിച്ച ഇൻവിജിലേറ്റർമാർ ക്വിസ് മാസ്റ്ററുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ചിട്ടയോടെ പ്രവർത്തിച്ചപ്പോൾ മത്സരം മികച്ച രീതിയിൽ നടത്താൻ സാധിച്ചു.

സംഘടനയുടെ ഉത്തര മധ്യമേഖലാ സെക്രട്ടറി മുഹമ്മദ് കാസിം ആമുഖ പ്രസംഗം നടത്തി. തുടർന്ന് സംസ്ഥാന പ്രസിഡന്റ് സത്യരാജൻ മത്സരത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മത്സരശേഷം സംസ്ഥാന സെക്രട്ടറി ഷൈൻരാജ് സമാപന പ്രസംഗം നടത്തി. മത്സരം മുഴുവൻ സമയവും ഫേസ്ബുക്കിലൂടെ തത്സമയം വീക്ഷിക്കുവാൻ സൗകര്യം ഒരുക്കിയിരുന്നു.

പവർക്വിസ് 2020 സംസ്ഥാനതല മത്സരത്തിൽ വിജയിച്ച ടീമുകൾ ഇവയാണ്

ഒന്നാം സമ്മാനം
Loyola College of Social Science, തിരുവനന്തപുരം

രണ്ടാം സമ്മാനം
ഗവ. മോഡൽ BHSS, തേവള്ളി, കൊല്ലം

പൗൺസ് ചാമ്പ്യൻ
WMO ആർട്ട്സ് & സയൻസ് കോളേജ്, മുട്ടിൽ, വയനാട്