ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം
എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ മാർക്ക് നേടിയ ആറു ടീമുകൾ രണ്ടാം റൗണ്ടിൽ മാറ്റുരച്ചു. പ്രാഥമിക റൗണ്ടിൽ ക്വിസ് മത്സരം അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ. അനീഷ് നിയന്ത്രിച്ചു. അസിസ്റ്റന്റ് എൻജിനീയർമാരായ ശ്രീ. കൃഷ്ണകുമാറും ശ്രീമതി. അമൃത ശശിയുമാണ് രണ്ടാം റൗണ്ട് മത്സരം നിയന്ത്രിച്ചത്. ചോദ്യ കർത്താക്കളുടെ തന്മയത്വത്തോടെയുള്ള അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഊർജമേഖല, കായികം, സമകാലികം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
ഒന്നാം സ്ഥാനം യൂണിവേഴ്സിറ്റി കോളേജി ലെ ശ്രീ. എ.എസ് അനൂപും ശ്രീ. സനൂപ് സാജൻ കോശിയും, രണ്ടാം സ്ഥാനം ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജിലെ ശ്രീ. എസ്. ശരത്തും ശ്രീ. ജിതിനും നേടി. വിജയികൾക്കുള്ള സമ്മാന വിതരണം, സി.ഇ.ടി പ്രിൻസിപ്പാൾ ഡോ. ജിജി.വി.വി നിർവഹിച്ചു. പവർ ക്വിസ് വൻ വിജയമാക്കാൻ ജില്ലയിൽ നിന്നുള്ള അറുപതോളം ഓഫീസേഴ്സ് അസോസിയേഷന്‍അംഗങ്ങളും അൻപതോളം രക്ഷാകർത്താക്കളും പങ്കെടുത്തു.