സംഘടനയുടെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് യാത്രയയപ്പ് സമ്മേളനം നടന്നു. സംഘടനാ ഭാരവാഹികളായും കേന്ദ്രകമ്മിറ്റിയിലും പ്രവര്‍ത്തിച്ചവര്‍ക്ക് മൊമന്റോ വിതരണം മുന്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണി എം.എല്‍.എ നടത്തി. സഘടന ഏറ്റെടുത്ത് നടത്തിയ വലിയൊരു പ്രക്ഷോഭ കാലത്തെ നേതൃത്വത്തിനാണ് ഈ യാത്രയയപ്പ് എന്നത് ചടങ്ങിനെ വികാരഭരിതമാക്കി. ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും ഒരേ സമയത്ത് വിട വാങ്ങുന്നു എന്ന പ്രത്യേകതയും ഇതിനുണ്ടായി. കെ.എസ്.ഇ.ബി വന രംഗത്ത് നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് 7 കേന്ദ്ര നിര്വാഹക സമിതി അംഗങ്ങളാണ് ഈ സമ്മേളന കാലത്ത് സംഘടനയില്‍ നിന്നും സ്ഥാനമൊഴിയുന്നത്.
സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ചനാ ദേവി ചടങ്ങിന് സ്വഗതം പറഞ്ഞു. ജെ മധുലാല്‍, ജി ശ്രീകുമാര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.മനോജ് ജി ചടങ്ങിന് നന്ദി പറഞ്ഞു.