ആഗസ്ത് 14, 15 തീയതികളിൽ നടക്കുന്ന കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ കണ്ണൂര്‍ ഓഫീസേഴ്സ് ഹൗസില്‍ വച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രകാശനം ചെയ്തു. ജൂലൈ 22 ന് നടന്ന ലോഗോ പ്രകാശന ചടങ്ങിൽ കെ.എസ്.ഇ.ബി.ഒ .എ ജില്ലാ പ്രസിഡൻ്റ് പ്രീജ.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ലതീഷ്.പി .വി, ജില്ലാ സെക്രട്ടറി, സൂരജ്.ടി.പി, സംസ്ഥാന വനിതാ കൺവീനർ ശ്രീലാകുമാരി എ.എൻ, വിജേഷ്.പി എന്നിവർ സംസാരിച്ചു.
ലോഗോ രൂപകല്‍പന ചെയ്ത ചൊക്ലി സ്വദേശി പി.ബിജീഷിന് സോണൽ സെക്രട്ടറി ജയപ്രകാശൻ.പി ഉപഹാരം നൽകി.