ആഗസ്ത് 18ന് അഫ്ഗാന്‍ ഐക്യദാര്‍ഢ്യം

271

അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ദയയോ കരുണയോ മാനവികതയോ തൊട്ടുതീണ്ടിയിട്ടാത്ത പിശാചുക്കളുടെ തോക്കിന് കീഴിൽ ജീവച്ഛവങ്ങളായി കഴിയാന്‍ അഫ്ഗാൻ ജനത നിര്‍ബന്ധിക്കപ്പെടുകയാണ്. രണ്ടര പതിറ്റാണ്ട് മുമ്പുള്ള താലിബാന്‍ ഭരണചരിത്രം ആവര്‍ത്തിക്കുന്നു. സ്ത്രീ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ടു പോകുന്ന സാഹചര്യമാണ്. അവരുടെ ജീവിതം ഇരുളിന് മേൽ ഇരുളാവാൻ പോവുകയാണ്.
മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാൻ അമേരിക്കയുടെ ഉൽപന്നമാണ്. താലിബാൻ ഭീകരതയ്ക്കും സാമ്രാജ്യത്വത്തിനുമെതിരെ നാം ഒരുമിച്ച് ശബ്ദമുയർത്തണം. പ്രതിഷേധിക്കാനോ പ്രതിരോധിക്കാനോ പോലും സാഹചര്യമില്ലാത്ത അഫ്ഗാന്‍ ജനതയുടെ കൂടെ കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ ഐക്യപ്പെടുന്നു.
2021 ആഗസ്ത് 18 ബുധനാഴ്ച അസോസിയേഷൻ അംഗങ്ങൾ ബാഡ്ജ് ധരിക്കുകയും ഓഫീസുകളിൽ ഐക്യദാർഢ്യ യോഗങ്ങൾ ചേർന്ന് സ്നേഹ ദീപം തെളിയിച്ച് മാനവികതാ ഐക്യ സന്ദേശ പ്രതിജ്ഞ ചൊല്ലുകയും വീടുകളിൽ പ്ലകാർഡ് ഉയർത്തി കുടുംബവേദികളിൽ വിശദീകരണം നടത്തുകയും ചെയ്തു.

മതരാഷ്ട്രം ആപത്ത്, സ്ത്രീകളും മനുഷ്യരാണ് താലിബാനിസം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പരിപാടി