കാസറഗോഡ് : തിരുനൽവേലി-ഇടമൺ-കൊച്ചി-മാടക്കത്തറ 400 കെ.വി. വൈദ്യുതി ഇടനാഴിയുടെ ഉൽഘാടനം വിളിച്ചറിയിച്ചുകൊണ്ട് കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരും ജീവനക്കാരും വിളംബരജാഥ നടത്തി. കാസറഗോഡ് ഡിവിഷനിൽ നടന്ന വിളംബരജാഥക്ക് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അശോകൻ.കെ.പി., നേതാക്കളായ ഭാസ്കരൻ.കെ., രജീഷ് എന്നിവർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് ജാഥയിലും പൊതുയോഗത്തിലും ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മധുസൂദനൻ.പി.വി., ജില്ലാ സെക്രട്ടറി സന്ദീപ്, അൽനസീർ, ഫിറോസ്.ഇ.എ. എന്നിവർ പങ്കെടുത്തു. യോഗത്തിൽ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍( സി.ഐ.ടി.യു) കേന്ദ്രകമ്മിറ്റി അംഗം ചന്ദ്രൻ.കെ. അധ്യക്ഷത വഹിച്ചു. മധുസൂദനൻ.പി.വി. വിശദീകരണം നടത്തി. ശശിധരൻ സ്വാഗതവും ഫിറോസ്.ഇ.എ. നന്ദിയും പറഞ്ഞു.
സപ്തംബര്‍ 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്‍ഡ്യം
കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117...