വൈദ്യുതി മേഖലയിലെ സമഗ്രമായവികസനത്തിന് കാസർഗോഡ് ജില്ലാ സെമിനാർ

27

ചട്ടഞ്ചാൽ:- കാസറഗോഡ് ജില്ലയിലെ വൈദ്യുതി മേഖലയിലെ സമഗ്രമായ വികസനത്തിനുള്ള ഇടപെടലിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷനും കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ തല വൈദ്യുതി വികസന സെമിനാർ സംഘടിപ്പിച്ചു. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ അഡ്വ. സി.എച്ച്.കുഞ്ഞമ്പു. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജില്ലയിലെ വൈദ്യുതി പ്രസരണ മേഖലയിൽ അപ്ഗ്രഡേഷൻ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാനും പ്രസരണ ശൃംഖല കാര്യക്ഷമമാക്കാനും കാസറഗോഡ് ട്രാൻസ്‌മിഷൻ സർക്കിൾ ഓഫീസ് അനുവദിക്കണമെന്ന് അഡ്വ. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.
ഭാഗത്തെ ലൈൻ അപ്ഗ്രേഡ് ചെയ്യേണ്ട ജില്ലയിലെ മലയോര മേഖലകളിൽ കൂടുതൽ സബ്സ്റ്റേഷനുകൾ ആവശ്യമാണെന്നും കൂടുതൽ ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് വൈദ്യുതി തടസ്സം ലഘൂകരിക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ആവശ്യമുയർന്നു.
കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സി. അരുൺ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻറ് സുഫൈജ അബൂബക്കർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത്ത് കുമാർ, ട്രാൻസ്ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കൃഷ്ണേന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ. നാഗരാജ ഭട്ട്, കെ.ലത, ആശ ടി.പി, എം. ഭാസ്കരൻ (KSEBOA ജില്ലാ സെക്രട്ടറി) മറ്റ് സംഘടന പ്രതിനിധികൾ കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ജനാർദ്ദനൻ സ്വാഗതവും വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എ.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.