പാലക്കാട് ജില്ലാ സമ്മേളനം

58

കെ എസ് ഇ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് പാലക്കാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 9 ന്പാലക്കാട് ടോപ്പ് ഇൻ ടൗണിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി എന്ന നിലയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഉഷ റ്റി എ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സുരേഷ് പി റ്റി ജില്ലാ റിപ്പോർട്ടും, രാം പ്രകാശ് കെ വി കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ ജോയന്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ സി, കെ ജി ഒ എ ജില്ലാ സെക്രട്ടറി ശ്രീമതി പ്രീതി, സംസ്ഥാന ഭാരവാഹികളായ മധുസൂദനൻ പി വി, പ്രകാശൻ സി കെ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സോണൽ സെക്രട്ടറി അനീഷ് പാറക്കാടൻ ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് നാരായണൻ സി എസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.


പ്രസിഡന്ററായി സുരേഷ് പി റ്റി, സെക്രട്ടറിയായി രഞ്ജിത് കെ ആർ, ട്രഷററായി രാം പ്രകാശ് കെ വി എന്നിവരേയും 36 അംഗ ജില്ലാ കമ്മിറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 22 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ 149 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.