നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

64

ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത് . മോദിസർക്കാർ പാസാക്കിയ മൂന്ന് പുതിയ കർഷകനിയമങ്ങൾക്കെതിരെ 2020 നവംബര്‍ 27 നാണ് കർഷകർ ഡൽഹിയിൽ സമരം ആരംഭിച്ചത് . അടിച്ചമർത്താൻ ഭരണകൂടം അതിന്‍റെ എല്ലാവിധ ആയുധങ്ങളും ഉപയോഗിച്ചെങ്കിലും കർഷകർ പിന്മാറിയില്ല. ഡിസംബർ 20ന് ഡൽഹിയുടെ മണ്ണിലും വിണ്ണിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് (3.4 ഡിഗ്രി സെൽഷ്യസ് ) രേഖപ്പെടുത്തിയപ്പോഴും കർഷകർ പിന്തിരിഞ്ഞില്ല. നൂറ് ദിവസം പിന്നിടുന്ന സാഹചര്യത്തിൽ സമരം കൂടുതൽ ശക് തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് പുറത്തേക്കുള്ള എക്സ്പ്രസ് ഹൈവേകള്‍ തടയുക ഉള്‍പ്പെടെയുള്ള പുതിയ പ്രക്ഷോഭ രീതികളുമായി നീങ്ങുകയാണ് ഇന്ന് കര്‍ഷകര്‍.

ഈ ഐതിഹാസിക പോരാട്ടത്തിനെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അഭിവാദ്യം ചെയ്യുന്നു. കര്‍ഷക സമരത്തിന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ മാര്‍ച്ച് 6ന് ബാഡ്ജ് ധരിച്ച് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി.നൂറാം ദിനം ജില്ലാ കേന്ദ്രങ്ങളില്‍ ഉച്ചക്ക് വിശദീകരണ യോഗം നടത്തി. എല്ലാ ജില്ലകളിലും ആവേശകരമായ പ്രകടനം നടന്നു.