NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍

605
എന്‍ സി സി ഒ ഇ ഇ ഇ കാസര്‍ഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല ജനകീയ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ചു. പി കരുണാകരന്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്തു.
ഏപ്രില്‍ മാസം മൂന്നാം തീയ്യതി നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചും ജില്ലയില്‍ നടത്തുന്ന 84 ജനസഭകളും 2014 ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് എടുക്കുന്ന ദിവസം നടത്തുന്ന മിന്നല്‍ പണിമുടക്കും വിജയിപ്പിക്കുന്നതിന് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി വി രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണന്‍ വിഷയാവതരണം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ വി ജനാര്‍ദ്ദനന്‍, സി ഐ ടി യു ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി സി പി ബാബു, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ഷെറീഫ് കൊടവഞ്ചി, പി വി മധുസൂദനന്‍, പി.സുരേന്ദ്ര, സദര്‍ റിയാസ്, ബി.രമേശന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ ശശിധരന്‍, കെ വി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.