സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

226

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വര്‍ഷത്തെ സാവകാശം നേടണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇങ്ങിനെ സാവകാശം കിട്ടിയാല്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമായി ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ച് സിഡാക്ക് സാങ്കേതിക വിദ്യ ഉപയാഗപ്പെടുത്തി പദ്ധതി നടപ്പാക്കാക്കാമെന്നതാണ്സ മിതിയുടെ ശിപാര്‍ശ. ഇന്ത്യയില്‍ ഈ പദ്ധതിപ്രകാരം പതിനായിരം മീറ്ററില്‍ താഴെമാത്രമേ വെച്ചിട്ടുള്ളുവെന്നും 2023 ഡിസംബറിനുള്ളില്‍ രാജ്യത്തൊരിടത്തും പദ്ധതി പൂര്‍ത്തിയാകില്ലെന്നും ആയതിനാല്‍ സാവകാശം അനുവദിക്കുന്നതില്‍ തIസ്സമുണ്ടാകേണ്ടതില്ല
എന്നും സമിതി കണ്ടെത്തിയിരുന്നു.
എന്നാല്‍ സമിതി റിപ്പാര്‍ട്ട്
സംഘടനകളുമായി ചര്‍ച്ച ചെയ്യുകയോ റിപോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പ്രായാഗികതയുടെ
അടിസ്ഥാനത്തില്‍ വിലയിരുത്തുകയോ ചെയ്യാതെ ഏകപക്ഷീയമായി ടോട്ടക്സ് മാതൃകയുമായി
മുന്നോട്ടു പോകാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചത്.

വൈദ്യുതി ബോര്‍ഡിന്റെ ഡയറക്ടര്‍മാരെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയടക്കം
ഐ.എ.എസ്. ഓഫീസര്‍മാര്‍ മാത്രമടങ്ങിയ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെ നിശ്ചയിച്ചുകാണ്ട്
പവര്‍ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവും മേല്‍ നടപടികളുടെ സാഹചര്യത്തില്‍ കാണേണ്ടതുണ്ട്. സ്ഥാപനത്തില്‍ ദീര്‍ഘകാലം പ്രവൃത്തിപരിചയമുള്ള ചീഫ് എഞ്ചിനീയര്‍മാരില്‍ നിന്നും കാര്യശേഷിയും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധതയുമുള്ളവരെ ഡയറക്ടര്‍മാരായി നിയമിക്കുന്ന രീതിയാണ് കുറേക്കാലമായി സ്ഥാപനത്തിലുള്ളത്. എന്നാല്‍ ഇതിനുപകരം പുറത്തുനിന്നുള്ളവരേയും റിട്ടയര്‍ ചെയ്ത ഓഫീസര്‍മാരേയും കരാര്‍ അടിസ്ഥാനത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.
പവര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചില നീക്കങ്ങള്‍
സംശയമുളവാക്കുന്നതുമാണ്. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പരിശോധിക്കാനുള്ള വിദഗ്ദ്ധസമിതി സംബന്ധിച്ച
ഉത്തരവിലെ തെറ്റായ പരാമര്‍ശവും ഡയറക്ടര്‍മാരെ കണ്ടെത്താനുള്ള കമ്മിറ്റി രൂപീകരണവുമാക്കെ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ സമീപനം കേന്ദ്ര സര്‍വീസ് ഉദ്യാഗസ്ഥരിലൂടെ അടിച്ചേല്‍പ്പിക്കാന്‍ വലിയ സമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം സമീപനങ്ങള്‍ ഗൗരവത്തില്‍ കാണാതിരിക്കാനാവില്ല. വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം തകര്‍ക്കാനും സംസ്ഥാനം മുന്നാട്ടുവെക്കുന്ന ബദല്‍ നയങ്ങളെ പരാജയപ്പെടുത്താനുമുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചേ തീരൂ.
ഇതിനായുള്ള പ്രക്ഷോഭ പ്രവർത്തനങ്ങളിലേക്ക് പോകാനാണ് സംയുക്തമായി ആലോചിച്ചിട്ടുള്ളത്.
ഏപ്രിൽ 18 ന് നടക്കുന്ന സംയുക്ത വിശദീകരണ യോഗം ഇതിന് തുടക്കമിടും.
ഡിവിഷൻ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ എല്ലാവരുടേയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.