സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ “വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍” എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക പ്രകാശന പരിപാടി എസ്. ശര്‍മ്മ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം കരീം അധ്യക്ഷനായിരുന്നു. കവി സെബാസ്റ്റ്യന്‍ പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് ടി കെ ഗംഗാധരന്‍ പുസ്തകം പരിചയപ്പെടുത്തി. ജോസഫ് പനയ്ക്കല്‍, അഡ്വ. പി കെ ഉണ്ണികൃഷ്ണന്‍, സാജന്‍ പെരുമ്പടന്ന, കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളായ മുഹമ്മദ് കാസിം, കെ ഇന്ദിര, ആര്‍ സുബിന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വി എസ് സന്തോഷ് സ്വാഗതവും എന്‍ എസ് ഡെയ്സി നന്ദിയും പറഞ്ഞു.
തളരാതെ തുടരുന്ന പോരാട്ടം
രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി...