ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം

239

ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.
1994ല്‍ കല്ലട ചെറുകിട ജല വൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷം 26 വര്‍ഷം കഴിഞ്ഞു. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും ചർച്ചകളും വിവിധ കോണുകളിൽ നിന്ന് ഉയരുമ്പോഴും പൂർണ്ണമായ സാധ്യതകളും പ്രാവർത്തികതയും സംബന്ധിച്ച് സമഗ്രമായ ഒരു പഠനത്തിൻ്റെ അഭാവം നിലവിലുണ്ടായിരുന്നു.

മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ശ്രീ.കെ.അശോകന്റെ നേതൃത്വത്തില്‍ ഊർജ്ജ രംഗത്തെ ഗവേഷണ കേന്ദ്രമായ Instutute for sustainable development and energy studies (In-Sdes) കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു.

സപ്തംബര്‍ 23ന് വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി ശ്രീ. എം.എം.മണി റിപ്പോര്‍ട്ട് ഏറ്റു വാങ്ങും. എളമരം കരീം. എം.പി യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്ഡെസ് ഡയറക്ടര്‍ ശ്രീ കെ.അശോകന്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന വെബിനാറില്‍ Centre for Environment and Development ചെയര്‍മാന്‍ ശ്രീ വി.കെ ദാമോദരന്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.ഇ..ബി ലിമിറ്റഡ് ഡയറക്ടര്‍മാരായ ആര്‍.സുകു, ബിപിന്‍ ജോസഫ്, മിനി ജോര്‍ജ്ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫെയിസ്ബുക്ക് പേജ് ആയ fb.com/kseboa.org യില്‍‍ പരിപാടി ലൈവ് ആയി കാണാം. ഇത് സംബന്ധിച്ച് ഫെയിസ്ബുക്കില്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കും. എല്ലാ സുഹൃത്തുക്കളേയും സപ്തംബര്‍ 23ന് കെ.എസ്.ഇ.ബി.ഒ.എ ഫെയിസ്ബുക്ക് പേജിലേക്ക് ക്ഷണിക്കുന്നു.