ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച “സൗര സംശയങ്ങളും മറുപടികളും” എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് 07.03.2020 ന് നടത്തി. പദ്ധതിയെപറ്റിയുള്ള സംശയ നിവാരണത്തിന് വളരെ ഉതകുന്ന പരിപാടിയായി പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

കെ എസ് ഇ ബി മുൻ ഡയറക്ടറും FEEC ഡയറക്ടറുമായ ശ്രീ .കെ അശോകൻ (ഇപ്പോൾ M-DIT Engg. College-ൽ HOD) അധ്യക്ഷനായ ചടങ്ങുകൾക്ക് FEEC പ്രസിഡന്റ് ശ്രീ ബാബു രാജേന്ദ്രൻ സ്വാഗതം പറഞ്ഞു, ഉത്തരമേഖലാ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ ശ്രീ ടെൻസൻ സെമിനാർ ഉത്ഘാടനം നടത്തി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ REES ശ്രീ നസിറുദ്ധീൻ വിശദ്ധീകരണം നടത്തി തുടർന്നുയർന്ന സംശയങ്ങൾക്ക് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയരമായ ശ്രീ മധുലാൽ, സംഘടനയുടെ മുൻ സംസ്ഥാന സെക്രട്ടറിയും വൈദ്യുത വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ശ്രീ എം.ജി.സുരേഷ് കുമാർ എന്നിവർ വിശദമായി വ്യക്തമായി മറുപടി നൽകുകയുണ്ടായി.

കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ ബോസ് ജേക്കബ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ മധുലാൽ , REES-ൽ കൺസൽട്ടന്റ് ആയ ശ്രീ: അരുൺകുമാർ എന്നിവരും വേദിയിൽ സന്നിഹിതരായി. FEEC ടെക്നികൽ കമ്മറ്റി കൺവീനർ ശ്രീ. രാധാകൃഷ്ണൻ.കെ നന്ദി പ്രകാശനം ചെയ്തു.

സംഘടനാ അംഗങ്ങളും വിവിധ മേഖലയിലെ വൈദ്യുത ഉപഭോക്താക്കളും മറ്റ് പുരോഗമന തത്പരരുമായ ഇരുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ 1000 മെഗാവാട്ട് വിഭാവനം ചെയ്ത് 500 മെഗാവാട്ടായി ചുരുക്കിയോ എന്നതടക്കമുള്ള അൻപതോളം സംശയങ്ങളുയർന്നു. വിഭാവനം ചെയ്ത 1000 മെഗാവാട്ടെന്നതിന് യാതൊരു മാറ്റവുമില്ല 500 മെഗാവാട്ടന്നത് സൗര പദ്ധതിയുടെ ഒരു ഭാഗമായ പുരപ്പുറ സോളാർപദ്ധതിയാണെന്നും അത് അങ്ങനെതന്നെയാണ് വിഭാവനം ചെയ്തിരുന്നതെന്നും ശേഷിച്ച 500 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ, കനാൽ സോളാർ മുതലായവയാണെന്നും ഏതു വിധേനയായാലും വിഭാവനം ചെയ്ത ജനോപകാരപ്രദമായ പദ്ധതികൾ സമ്പൂർണ്ണ വിജയത്തിലെത്തിക്കാൻ ചങ്കുറപ്പുള്ള സർക്കാരിനു കഴിയുമെന്നും വിശദമാക്കി.
