ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌

82


കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്‌ മാർച്ച്‌ 27ന്‌ ഇൻസ്‌ഡെസ്‌ ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ്‌ നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ക്യാമ്പിൽ ‘വൈദ്യുതി മേഖല’ എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രവീൺ സതീഷും ‘സംഘടന: സ്‌ത്രീ പ്രാതിനിധ്യം പങ്കാളിത്തം’ എന്ന വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ജിജി കെയും ക്ലാസ്‌ നയിച്ചു. സോണൽ കമ്മിറ്റി റിപ്പോർട്ട്‌ സെക്രട്ടറി അനീഷ്‌ പാറക്കാടൻ അവതരിപ്പിച്ചു. തുടർന്ന്‌ കമ്മിറ്റി അംഗങ്ങളുടെ വിഷയാവതരണത്തിനുമേൽ ഉള്ളതും പൊതുവായ കാര്യങ്ങളുടെയും ചർച്ചയുണ്ടായി. ചർച്ച ക്രോഡീകരണവും മറുപടിയും സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ നൽകി. ക്യാമ്പ്‌ ഡയറക്ടർ രാജനാരായണൻ നന്ദി പറഞ്ഞു. ക്യാമ്പിൽ തൃശൂർ, പാലക്കാട്‌, മലപ്പുറം ജില്ലകളിൽനിന്ന്‌ മുപ്പതോളം പേർ പങ്കെടുത്തു.