ഒഴിവുവേളകളിലും വൈകുന്നേരങ്ങളിലും വിയർപ്പൊഴുക്കി ഓഫീസ് പരിസരം ഹരിതാഭമാക്കാൻ ഇറങ്ങിയ ഇലക്ട്രിക്കൽ സെക്ഷൻ അഴീക്കോടിലെ ജീവനക്കാർക്ക് കിട്ടിയത് കൊട്ട നിറയെ വിഷരഹിത പച്ചക്കറികൾ. വൈദ്യുതി ജീവനക്കാരുടെ ഈ മാതൃകയിൽ വിരിഞ്ഞ പച്ചയും ,കായയും, പൂക്കളും ഓഫീസിലെത്തുന്നവരുടെ കണ്ണിനെ കുളിരണിയിക്കുക തന്നെ ചെയ്യും.
അപകടം നിറഞ്ഞ വൈദ്യുതി മാത്രമല്ല വിഷരഹിത പച്ചക്കറി കൃഷിയും വഴങ്ങുമെന്ന് തെളിയിക്കുകയാണ് അഴീക്കോടിലെ കൂട്ടായ്മ കൂടാതെ മനോഹരമായ ഒരു പൂന്തോട്ടവും. നാട്ടുകാർക്കാകെ ആത്മവിശ്വാസവും
പ്രചോദനവും നല്കുന്ന ഈ സ്നേഹിതർ കെ.എസ്.ഇ.ബിക്ക് അഭിമാനമാകുന്നു.
കഴിഞ്ഞ പ്രളയകാലത്ത് ആത്മാർത്ഥ സേവനത്തിലൂടെ ഈ കൂട്ടായ്മ നാട്ടുകാർക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു.

ഈ നേട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് കവിയും സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയറുമായ ശ്രീ. ദിജീഷ് രാജ് ആണ്.
കൂടെ സബ് എഞ്ചിനീയർമാരായ ശ്രീലാൽ, ജിജിൽ എന്നിവരും ജിതേഷ്, വികാസ് ,വിനേഷ്, രാഗേഷ് പുതിയാണ്ടി, അരുൺ, ലിജിൻ ,സുജി, വിജേഷ് എന്നിവർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി മുഴുവൻ സെക്ഷൻ ജീവനക്കാരേയും തോൾ ചേർത്തു.
അഴീക്കോട് സെക്ഷൻ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ