സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ

167

ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ വിശപ്പകറ്റാൻ കൂലിപ്പണിയെടുക്കുകയും ചെയ്തു. അതിനായി ട്യൂഷൻ മാസ്റ്റർ മുതൽ തൂപ്പുകാരൻ വരെയുള്ള വിവിധ വേഷങ്ങളിൽ പകർന്നാടുമ്പോഴും ,പഠനപൂർത്തീകരണം എന്ന ജീവിത ലക്‌ഷ്യം സൂര്യസ്വാമിയിൽ കത്തിജ്വലിച്ചുനിന്നു. Mcom ഒന്നാം ക്ലാസ്സിൽ ജയിച്ച് ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതുവരെയുള്ള പരീക്ഷണവഴിയിൽ കരുണയുടെ കൈത്താങ്ങായവർ നിരവധി.


ഒരു കരിയർ ഉണ്ടാക്കുക എന്നതിനേക്കാൾ നിത്യ ഭക്ഷണത്തിനുള്ള വഴിതേടുകയാണ് ഇപ്പോൾ സൂര്യസ്വാമി. അടച്ചുറപ്പില്ലാത്ത വീട്ടിൽ ,നിന്നു തിരിയാൻ ഇടമില്ലാത്ത ,വൈദ്യുതിയില്ലാത്ത മുറിയിൽ തനിക്കു വെളിച്ചമേകിയിരുന്ന സൗരവിളക്കുപോലും ഇപ്പോൾ കേടായി കിടപ്പാണ്.,ഒട്ടും സുരക്ഷിതമല്ലാത്ത ,ചോർന്നൊലിക്കുന്ന കൂരക്കു കീഴിൽ തന്റെ ,ബിരുദ,ബിരുദാന്തര സർട്ടിഫിക്കറ്റുകളും,റേഷൻ കാർഡു പോലും സൂക്ഷിക്കാൻ മാർഗ്ഗമില്ല. ഒരു വാതിൽപ്പണിഞ്ഞു വീടിനെ അടച്ചുറപ്പുള്ളതാക്കിയശേഷം ,അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മയെയും,അനിയത്തിയേയും,തിരികെകൊണ്ടുവരാനുള്ള മഹാപ്രയത്‌നത്തിലാണ്‌
സൂര്യസ്വാമി. അതിനായി ട്യൂഷൻ മുതൽ തൂത്തുവാരൽ വരെ വിവിധ ജോലികൾ ചെയ്യുന്നു.

ഞായറാഴ്ചത്തെ മാതൃഭൂമി വാർത്തയെ തുടർന്ന്, സൂര്യസ്വാമിയുടെ ജീവിത സാഹചര്യം പരിശോധിച്ച് വേണ്ട നടപടികൾ കൈക്കൊള്ളാൻ കോട്ടയം കളക്ടറോട് ബഹു.മുഖ്യമന്ത്രി നിർദ്ദേശിക്കുകയുണ്ടായി. ജീവിതത്തോട് സധൈര്യം പോരാടുന്ന സൂര്യന്റെ വീട്ടിൽ വൈദ്യുതി ഇല്ല എന്നുള്ള വിവരം കളക്ടർ അറിയിച്ചതിനെ തുടർന്ന്,കോട്ടയം സെൻട്രൽ സെക്ഷനിലെ AE ജിജോയുടെ നേതൃത്വത്തിൽ ,ജീവനക്കാർ സൗജന്യമായി വയറിങ് പൂർത്തീകരിച്ച് തിങ്കളാഴ്ച തന്നെ കണൿഷൻ കൊടുക്കുകയും ചെയ്തു.

കടപ്പാട് – കെ.എസ്.ഇ.ബി ഫേസ്ബുക്ക് പേജ്