കേരള പുനർ നിർമാണത്തിന് ശക്തി പകരുക (പവർ റ്റു റിബിൽഡ്) എന്ന സന്ദേശവുമായി ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിന്റെ ജില്ലാ തലങ്ങള്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പവർ ക്വിസിന്റെ കണ്ണൂര്‍ ജില്ലാതല മത്സരം കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ നടന്നു. വിവിധ സ്ഥാപനങ്ങളിലായി നടന്ന പ്രാഥമിക തല മത്സരത്തിലെ വിവിധ നൂറോളം വിജയികളാണ് ജില്ലാ തലത്തില്‍ മാറ്റുരച്ചത്. ബ്രണ്ണൻ ഗവ: കോളേജിലെ അർജുൻ വി.വി, നിവേദ് കെ എന്നിവരുടെ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തല ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടി. പെരളശ്ശേരി എ .കെ.ജി സ്മാരക ഹയർ സെക്കന്ററിയിലെ അഭിനവ് മനോജ്, സഞ്ജിത് കെ.ടി ടീമിനാണ് രണ്ടാം സ്ഥാനം. കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ: രജനി.വി.ഒ സമ്മാനദാനം നിർവഹിച്ചു. ലതീഷ്.പി .വി, പ്രീജ.പി, ഡോ: ജയപ്രകാശ്, ഡോ: ഷാഹിൻ, ഡോ: വിനോദ്, രാജീവൻ.പി, ജ്യോതീന്ദ്രനാഥ്, സൂരജ് ടി.പി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ ധന്യ കെ, സന്ദീപ് എന്നിവർ ക്വിസ് മാസ്റ്റർമാരായി.
എന്‍സിസിഒഇഇഇ സമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി
നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാസമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി...