പലായനങ്ങളുടെ രാഷ്ട്രീയം-സെമിനാര്‍ ആഗസ്ത് 1ന്

128


ലോക രാഷ്ട്രീയത്തിന്റെ വികാസത്തിന്റെ ഒരു പങ്ക് പലായനങ്ങളിലൂടെയാണ്. മതങ്ങളുടെ ആവിര്‍ഭാവത്തിനും രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും ഇതിഹാസങ്ങളുടെ പിറവിക്കും പഴയകാല പലായനങ്ങള്‍ ഒരു നിദാനമായിരുന്നു എന്ന് കാണാം. രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ക്കും അന്നും ഇന്നും വഴിമരുന്നിടുന്നതിനും പലയിടത്തും പലായനങ്ങള്‍ക്കുള്ള പങ്ക് പ്രസക്തമാണ്. അരക്ഷിതരായ വലിയൊരു കൂട്ടം മനുഷ്യരുടെ കണ്ണീരും ദൈന്യതയും സമീപകാല പലായനങ്ങളെ പൊതുവേ മറ്റൊരു തലത്തേക്ക് ഉയര്‍ത്തുന്നുണ്ട്. ദയയേതുമില്ലാത്ത ഭൂരിപക്ഷചിന്താസരണികളില്‍നിന്നും പിന്തള്ളപ്പെട്ട് ഇരയാക്കി മാറ്റപ്പെടുന്നതിന്റെ ഭാഗമായി ജനിച്ചമണ്ണില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നവരുടെ യാതനകള്‍ തുടര്‍ക്കഥകളാകുന്നു. കടല്‍ പോലെ കിടക്കുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളോട് പടപൊരുതി പലരും മരണത്തോടെയാണ് കരയെ പുണരുന്നത്.
മുതലാളിത്ത ഭരണകൂടങ്ങളുടെ ഇടപെടലിന്റെ ഭാഗമാണ് ഉപരോധങ്ങളും പലായനങ്ങളും. രാജ്യാതിര്‍ത്തികളെ കുരുതിക്കളമാക്കുന്ന പലായനമെന്ന അരക്ഷിതാവസ്ഥയുടെ രാഷ്ട്രീയം അനുഭവങ്ങളുടെ കരുത്തോടെ പങ്കു വെക്കുകയാണ് എഴുത്തുകാരനും പ്രഭാഷകനുമായ സജി മാര്‍ക്കോസ്. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കണ്ണുര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍- പലായനങ്ങളുടെ രാഷ്ട്രീയം ഫേസ്ബുക്ക് ലൈവില്‍ ആഗസ്ത് 1ന് രാത്രി 7 മണിക്ക്