ഇളയ നിലാ- വിട വാങ്ങിയ അതുല്യ ഗായകന് സംഗീതാഞ്ജലി

88

ഈ കടലും മറുകടലും
ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
സംഗീതാസ്വാദകരെ മുഴുവൻ തനിച്ചാക്കി SPB യാത്രയായി…
തിരക്കേറിയ ജീവിതയാത്രയിൽ ഇടയ്ക്കെല്ലാം സംഗീതം കൊണ്ട് നമ്മുടെയൊക്കെ മനസ്സ് കുളിർപ്പിച്ച ആ ഭാവഗായകന് സംഗീതാജ്ഞലി അർപ്പിക്കുകയാണ് KSEB ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൾചറൽ കമ്മിറ്റി.
27.9.2020 ഞായറാഴ്ച രാത്രി 7.30 മുതൽ KSEB Officers’ Association എന്ന fb പേജിലൂടെ KSEBOA കലാകാരൻമാർ SPB യുടെ പാട്ടുമായി ഓണ്‍ലൈനില്‍ ഒത്തുചേര്‍ന്നു.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയും സംഗീതജ്ഞനും പത്രപ്രവർത്തകനുമായ ശ്രീ.വി.ജെയിൻ നിർവ്വഹിച്ചു.അനുസ്മരണ ഭാഷണവുമായി പ്രശസ്ത സാംസ്കാരിക പ്രവർത്തകനും കവിയുമായി ശ്രീ. കരിവെള്ളൂർ മുരളി ലൈവിലെത്തി.
പരിപാടിയുടെ വീഡിയോ ലിങ്ക് താഴെ.

https://www.facebook.com/watch/?v=2424357641200405