കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് തൃശ്ശൂർ ജില്ലാ സമ്മേളനം സെപ്റ്റംബർ 7 ന് തൃശ്ശൂർ ഹോട്ടൽ എലൈറ്റിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജാസ്മിൻ ബാനു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ഷാജു കെ കെ റിപ്പോർട്ടും, ട്രഷറർ ജതീന്ദ്രൻ കെ കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ സംസ്ഥാന ഭാരവാഹി എം എൻ സുധി, കോൺട്രാക്റ്റ് വർക്കേർസ്സ് അസ്സോസ്സിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി ജോസ്, കെ ജി ഓ എ ജില്ലാ സെക്രട്ടറി സുരേഷ് കെ ദാമോദരൻ, പെൻഷനേഴ്സ് അസ്സോസ്സിയേഷൻ ജില്ലാ പ്രസിസന്റ് എൻ റ്റി ബേബി, സംസ്ഥാന ഭാരവാഹികളായ സുനിൽ സി എസ്സ്, അനീഷ് പറക്കാടൻ, പ്രകാശൻ സി കെ, രജ്ഞനാദേവി, പ്രദീപൻ സി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. നോർത്ത് സോണൽ സെക്രട്ടറി ശ്രീലാകുമാരി എ എൻ ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ എസ്സ് സുരേഷ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.പ്രസിഡന്റായി ശാരദാദേവി എ സി, സെക്രട്ടറിയായി ജതീന്ദ്രൻ കെ, ട്രഷററായി ബൈജു എ ജെ എന്നിവരേയും 63 അംഗ ജില്ലാ കമ്മിറ്റിയേയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു.
വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്ക്കെതിരെ പടരുന്ന പ്രതിഷേധം
കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി...


























