വൈദ്യുതി തൊഴിലാളികളുടെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക – തൃശൂർ ജില്ലാ സമ്മേളനം

169
 രാജ്യത്തെ വൈദ്യുതി രംഗം സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന വൈദ്യുതി ഭേദഗതിക്കെതിരായി രാജ്യത്തെ വൈദ്യുതി ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വർക്കിംഗ് കമ്മിറ്റി അംഗം ഡോ:എം ജി സുരേഷ് കുമാർ ആവശ്യപ്പെട്ടു. തൃശ്ശൂർ കോസ്റ്റ് ഫോർഡിൽ വെച്ച് നടന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിയൊന്നാം തൃശ്ശൂർ ജില്ലാ സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസി ശാരദാദേവി  ( കെഎസ്ഇബി ഒഎ ജില്ലാ പ്രസിഡന്റ്) അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ കെ ദിലീപ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം രാജേഷ് ടി ജെ സ്വാഗതവും ട്രഷറർ എം ആർ സുരേഷ് വരവുചെലവ് കണക്കും അവതരിപ്പിക്കുകയുണ്ടായി. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കെജിഒഎ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഐകെ മോഹനൻ, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ മനോജ്, ഇ ബി സി ഡബ്ലിയു എ സിഐടിയു ജില്ലാ പ്രസിഡന്റ് കെ വി ജോസ്, കെഎസ്ഇബി ഒ എ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി എ ഉഷ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ രഞ്ജനാ ദേവി എന്നിവർ സംസാരിച്ചു. സംസ്ഥാന കൺവീനർ എം പി സുദീപ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.  
തുടർന്ന് നടന്ന യാത്രയയപ്പ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം പി അനിൽ വിരമിച്ചവരെ പരിചയപ്പെടുത്തി. ഓർഗനൈസിങ് സെക്രട്ടറി ബി ഹരികുമാർ ചർച്ചയുടെ ക്രോഡീകരണം നടത്തി. സി പി രാജു, അരുൺ വി എച്ച്, സജീഷ് കുമാർ, രഞ്ജു രാജ്, ശാലിനി എസ്, ജയിംസ് ടി പോൾ, പ്രീജി ജോൺ എന്നിവർ സ്ത്രീ സുരക്ഷ സ്ത്രീ ശാക്തീകരണത്തിലൂടെ നേടുക, തൃശ്ശൂർ ജില്ലയിലെ  ആനക്കയം ജലവൈദ്യുത പദ്ധതി ഉടൻ പുനരാരംഭിക്കുക, പഴയന്നൂർ - ചേലക്കര 33 കെ വി ലൈൻ യാഥാർഥ്യമാക്കുക, തൊഴിൽ നിയമ പരിഷ്കരണത്തിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ പ്രമേയങ്ങൾ അവതരിപ്പിക്കുകയുണ്ടായി. സമ്മേളനത്തിൽ പ്രസിഡണ്ടായി കെ എസ് സുരേഷ്, സെക്രട്ടറിയായി കെ കെ ഷാജു, ട്രഷററായി ജതീന്ദ്രൻ കെ എന്നിവരെയും, കെകെ ഷാജിയെ വർക്കിംഗ് പ്രസിഡണ്ടായും പി ആർ രശ്മിയെ ഓർഗനൈസിംഗ് സെക്രട്ടറിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു.