സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23 ാം സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് ജറുസലേം മർത്തോമാ ചർച്ചിനു സമീപമുള്ള കെട്ടിടത്തിൽ വെച്ച് സി ഐ റ്റി യു ദേശീയ സമിതിയംഗവും, സ്വാഗത സംഘം ചെയർമാനുമായ ശ്രീ എ വി റസ്സൽ നിർവ്വഹിച്ചു. തദവസരത്തിൽ ജനറൽ സെക്രട്ടറി ഹരികുമാർ ബി , സംസ്ഥാന ഭാരവാഹികളായ ആർ ബാബു, കെ എസ് സജീവ്, കുര്യൻ സെബാസ്റ്റ്യൻ, സ്വാഗത സംഘം ജനറൽ കൺവീനർ ബി ബിനു , ജില്ല പ്രസിഡൻ്റ് ലേഖ എസ് നായർ, സെക്രട്ടറി അനൂപ് രാജ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലയിലെ വിവിധ പ്രവർത്തകർ പങ്കെടുത്തു. സ്വാഗതസംഘത്തിന്റെ പ്രധാന സബ്കമ്മിറ്റികളുടെ ആദ്യ യോഗവും തുടർന്ന് നടന്നു.
ടോട്ടക്സ് മാതൃകാ സ്മാർട്ട് മീറ്റർ വ്യാപനത്തിനെതിരെ എൻസിസിഒഇഇഇയുടെ സമരപ്രഖ്യാപനം
ആര്.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി സംസ്ഥാനതല സമര പ്രഖ്യാപന കണ്വെന്ഷന് 10.05.2023 നു...