പരമ്പരാഗത സോളാർ പാനലുകൾ വിസ്മൃതിയിലാവുമോ?

34

വീടുകളുടെ ചുമരുകളിൽ നിന്നും ജനാലകളിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ. പരമ്പരാഗതമായി നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോളാർ പാനലുകൾക്ക് പകരം വീടുകളുടെ ചുമരുകളിലും ജനാലുകളിലും പൂശാവുന്ന മൈക്രോ സോളാർ സെല്ലുകൾ അടങ്ങിയ സ്പ്രേ പെയിന്റുകൾ യാഥാർത്ഥ്യമാവാൻ വലിയ കാലതാമസമില്ല.പ്രായോഗികതലത്തിൽ ഏതു ഉപരിതലവും സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന തരത്തിലേക്ക്മാറ്റാൻ കഴിയുന്ന നൂതനസാങ്കേതിക വിദ്യകൾഫലപ്രാപ്തിലെത്താൻ പോകുന്നു
സ്പ്രേ -ഓൺ ഫോട്ടോ വോൾട്ടെയ്ക് സാങ്കേതികവിദ്യയിലൂടെ ഏത് ചുവരുകളും ഉപരിതലങ്ങളും സൗരോർജ്ജനിലയമായി മാറ്റാൻ സാധിക്കും കൂടുതൽ വഴക്കവും ഉപയോഗിക്കാൻ എളുപ്പമുള്ളതും വിലകുറഞ്ഞതും സമയലാഭവും ഉള്ള സാങ്കേതിക വിദ്യയാണ് ഗവേഷണ ഫല പ്രാപ്തിയിലേക്ക് അടുക്കുന്നത്. സോളാർപാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പരമ്പരാഗത രീതിയിൽ നിന്നും ഒരു കുതിച്ചുചാട്ടം ആയി ഇത് മാറും. നിത്യജീവിതവുമായി ഇഴചേർന്ന് കിടക്കുന്ന സാങ്കേതികവിദ്യയായി സ്പ്രേ – ഓൺ ഫോട്ടോ വോൾട്ടേയ്ക് അറിയപ്പെടും. പൊതു അടിസ്ഥാന സൗകര്യങ്ങളിലും കെട്ടിടങ്ങളിലും ഈ സാങ്കേതിക വിദ്യ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും ജനസാന്ദ്രത കൊണ്ട് നട്ടംതിരിയുന്ന നഗരങ്ങളും താമസസ്ഥലങ്ങളും ഒക്കെ ഭാവിയിൽ വലിയ ഊർജ്ജകേന്ദ്രങ്ങളായി മാറാൻ സാധ്യതയുണ്ട്.കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്നു മാത്രം സൗരോർജ്ജം എന്നതിൽ നിന്നും മാറി കെട്ടിടത്തിന്റെ മുഴുവൻ ഭാഗവും സൗരോർജ്ജ ഉൽപാദന ഉപരിതലമാക്കി മാറ്റാൻ സാധിക്കുക എന്നത് ഈ രംഗത്തെ കുതിച്ചുചാട്ടം എന്നുതന്നെ വിശേഷിപ്പിക്കണം പുനരുപയോഗ ഊർജ്ജ രംഗത്ത്ഏറ്റവും പ്രതീക്ഷ നൽകുന്നമാറ്റമായി ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
സങ്കീർണമായ നാനോ മെറ്റീരിയലുകൾ ആണ് ഈ സാങ്കേതികവിദ്യയിൽ പെയിന്റുകൾ ആയി ഉപയോഗിക്കുന്നത്. പെറോവ്സ് കൈറ്റ് ക്വാണ്ടം ഡോട്സ് (PQD) മെറ്റീരിയലുകളുടെ ഒപ്റ്റോ ഇലക്ട്രോണിക് സവിശേഷതകൾ ഉപയോഗിച്ചാണ് സ്പ്രേ ഓൺ ഫോട്ടോ വോൾടെയ്ക്ക് സാങ്കേതിക വിദ്യ പ്രയോഗത്തിൽ വരുത്തുന്നത്. ഈ കണങ്ങളടങ്ങിയ പെയിന്റ് ഉപരിതലങ്ങളിൽ പതിക്കുന്ന സൂര്യപ്രകാശത്തെ വൈദ്യതിയാക്കി മാറ്റും.
സ്പ്രേ ഓൺ ഫോട്ടോ വോൾടെയ്ക് സാങ്കേതിക വിദ്യയിൽ നിർമ്മിക്കാവുന്ന ഹൈഡ്രജൻ കോട്ടഡ് ഫിലിമുകൾ വസ്തുക്കളുടെ കോട്ടിങ്ങുകളായി ഉപയോഗിക്കാൻ സാധിക്കും ചെറിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വാഹനങ്ങൾ തുടങ്ങി വിവിധ തരം നിർമിതികളിൽ ഇവ ഉപയോഗിക്കാം. നിങ്ങളുപയോഗിക്കുന്ന വസ്ത്രങ്ങളുടെ നാരുകൾ വരെ ഈ സാങ്കേതികവിദ്യയിൽ രൂപപ്പെടുത്തുന്ന കാലം വിദൂരമല്ല നഗരങ്ങളുടേയും വസ്തുകളുടേയും രൂപകൽപ്പനയെ വരെ ഇവ സ്വാധീനിക്കും.
ഏതൊരു സാങ്കേതികവിദ്യയും പോലെ സ്പ്രേ ഓൺ വോൾട്ടേജ് സാങ്കേതികവിദ്യ നടപ്പിൽ വരുത്തുന്നതിൽ തടസ്സങ്ങളുംപ്രതിബന്ധങ്ങളും സാധാരണമാണ്.കഠിനമായ കാലാവസ്ഥയിലും ദീർഘകാലം പ്രവർത്തിക്കാൻ ശേഷിയുള്ള പരമ്പരാഗത സോളാർപാനലുകളുടെ ശേഷിഇവയ്ക്ക് ഉണ്ടാകുക എന്നതും വെല്ലുവിളിയാണ്. പ്രവർത്തനക്ഷമത നഷ്ടപ്പെടാതെ ദീർഘകാലം പ്രവർത്തിക്കാനുള്ള ശേഷിയും ഉറപ്പുവരുത്തേണ്ടതാണ്.നിർമ്മാണ ചെലവും ലാഭവും തമ്മിലുള്ളഅന്തരവും പ്രധാനമാണ് ആഗോളവ്യാപകമായി ഈ രംഗത്ത് കണ്ടുവരുന്ന ബഡ്ജറ്റ് കട്ടുകളും ഗവേഷണങ്ങൾക്ക് വിഘാതമാണ്
എന്തൊക്കെ വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും സ്പ്രേ ഓൺ ഫോട്ടോ വോൾട്ടേയ്ക്ക് സാങ്കേതികവിദ്യ ഈ രംഗത്തെ മാറ്റിമറിക്കാൻ തക്ക ശേഷിയുള്ളതാണ് സുസ്ഥിര ഊർജ്ജ രംഗത്ത് വലിയൊരു കുതിച്ചുചാട്ടം ഇതുണ്ടാക്കും.പരമ്പരാഗത സോളാർ പാനലുകൾ വിസ്മൃതിയിലാകുന്ന കാലം അത്ര വിദൂരമല്ല.