ഇരുട്ടകന്ന കാലം – ചേർത്തു നിർത്തിയ 10 വർഷങ്ങൾ

6

10 വർഷങ്ങൾ വൈദ്യുതി മേഖലയിൽ ഒന്നും നടന്നില്ല എന്ന പ്രചരണം ചില കോണുകളിൽ നടക്കുന്നുണ്ട്. വൈദ്യുതി ഇടവിട്ട് മുടങ്ങുന്നത് തിരിച്ച് വന്നതോടെയാണ് ഓർമ്മയെ വെല്ലുവിളിക്കുന്ന നുണകൾ ചിലർ തട്ടിവിടുന്നത്.

ലോഡ് ഷെഡിംഗ് പവർകട്ട് എന്നീ വാക്കുകൾ  മലയാളിക്ക് കഴിഞ്ഞ 10 വർഷത്തിൽ  അന്യമായതായിരുന്നു. 

സമ്പൂർണ്ണ വൈദ്യുതികരണം പൂർണ്ണ രൂപത്തിൽ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി.

ഊർജ്ജസ്വലമായ വികസനം :

ഊർജ വികസനത്തിനായി 26102.5 കോടി രൂപയുടെ ബൃഹത്തായ നിക്ഷപം ഈ കാലയളവിൽ വൈദ്യുതി വകുപ്പ് നടത്തി

ദശകങ്ങളായി നിയമക്കുരുക്കിലും സാങ്കേതിക പ്രശ്നങ്ങളിലും പെട്ട് മുടങ്ങിക്കിടന്നിരുന്ന തോട്ടിയാർ, പള്ളിവാസൽ വിപുലീകരണ പദ്ധതികൾ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു

179.65 മെഗാവാട്ട് അധിക വൈദ്യുതി ജലവൈദ്യുത പദ്ധതികളിലൂടെ മാത്രം ഗ്രിഡിലെത്തിക്കാൻ സാധിച്ചു.

വെള്ളത്തൂവൽ, പെരുന്തേനരുവി, കക്കയം, ചാത്തൻകോട്ടു നട, മാങ്കുളം ചിന്നാർ, ലക്ച്മി , ശബരിഗിരി വിപുലീകരണം  എന്നീ ജല വൈദ്യുത പദ്ധതികളും നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. 690 മെഗാവാട്ട് കൂടി ഉൽപ്പാദിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് വൈദ്യുതി വകുപ്പ് മുന്നേറുകയാണ്

ഹരിതോർജ്ജത്തിൽ മുൻനിരയിൽ :

പുനരുപയോഗ ഊർജത്തിൻ്റെ ഇന്ത്യയിൽ ഏറ്റവും മുൻപന്തിയിലാണ് കേരളം കഴിഞ്ഞ 10 വർഷം കൊണ്ട് 16.49 മെഗാവാട്ടിൽ നിന്നും 2103. 07 മെഗാവാട്ടിലേക്ക് ഉയർന്നു എന്ന അൽഭുതകരമായ കുതിച്ച് ചാട്ടം  കൈവരിക്കാൻ നമുക്ക് സാധിച്ചു. 

സൗര പദ്ധതിയിലൂടെ സാധാരണക്കാരുടെ വീടുകൾ പോലും വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളായി മാറുന്ന സാമൂഹ്യ വിപ്ളവം കേരളത്തിൽ സൃഷ്ടിക്കാൻ സർക്കാരിന്  സാധിച്ചു 

33 ലക്ഷത്തിലധികം പുരപ്പുറങ്ങളാണ് ഇങ്ങനെ നവകേരള നിർമ്മിതിയുടെ ഭാഗമായത്.

ബാറ്ററി സ്റ്റോറേജിന് തുടക്കം :

ഇന്ത്യയിലെ അത്യാധുനിക ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്തിന് മുന്നേ നടക്കുകയാണ്. 4 മണിക്കൂർ വൈദ്യുതി ലഭ്യമാക്കാൻ സാധിക്കുന്ന  കാസർഗോഡ് മൈലാട്ടിയിലെ രാജ്യത്തെ ആദ്യ പദ്ധതിക്ക് പുറമേ കണ്ണൂർ, മലപ്പുറം, തിരുവന്തപുരം എന്നിവടങ്ങളിൽ കൂടി 500 മെഗാവാട്ട് സംഭരണ ശേഷിയുള്ള പദ്ധതികൾ 2026 ഓടെ കമ്മീഷൻ ചെയ്യപ്പെടും. 

പവർ സിസ്റ്റം ഡെവലപ്മെൻ്റ് ഫണ്ടിൻ്റെ സഹായത്തോടെ ബ്രഹ്മപുരത്ത് സ്ഥാപിക്കുന്ന 250 മെഗാവാട്ട് സ്റ്റോറേജ് സിസ്റ്റം നമ്മുടെ ഗ്രിഡ് സുരക്ഷയെ ലോക നിലവാരത്തിലെത്തിക്കും

6580 മെഗാവാട്ട് ശേഷിയുള്ള 14 പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ സാധ്യത പഠനങ്ങൾ  നടക്കുന്നു.

കൂടുതൽ വെളിച്ചം :

വിതരണ ശൃംഖല പരിഷ്കരിക്കുകയും 34 ലക്ഷം പുതിയ കണക്ഷനുകൾ നൽകുകയും ചെയ്തു. 

101 പുതിയ സബ്സ്റ്റേഷനുകളും 3218 കിലോ മീറ്റർ നീളമുള്ള പ്രസരണ ലൈനുകളും സ്ഥാപിച്ചു.

5 MW ൻ്റെ PM KUSUM പദ്ധതി, വയനാട് ജില്ലയിൽ 120 SC/ ST , BPL ഉപഭോക്താക്കളുടെ വീടുകളിൽ റീ വയറിങ്ങ് RCCB / ELCB സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനുള്ള പദ്ധതി , മറയൂർ മൈക്രോ ഗ്രിഡ് പദ്ധതി എന്നിവ പൂർത്തിയാക്കുന്നതോടൊപ്പം  വൈദ്യുതി എത്താത്ത 19 ആദിവാസി നഗറുകളിൽ സൗരോർജ വൈദ്യുതി എത്തിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നു .

​ചുരുക്കത്തിൽ സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം,  ഗ്രീഡുകളുടെ നവീകരണം, സൗരോർജ്ജത്തിന് നൽകിയ മുൻഗണന എന്നിവയിലൂടെ കേരളം പവര്‍ഫുള്‍ ആയി. ഇരുട്ടകന്നതോടെ വികസനവും വന്നു, വ്യവസായങ്ങള്‍ക്ക് പ്രിയപ്പെട്ട നാടായി നമ്മുടെ കേരളം, സേവനങ്ങള്‍ പടിവാതിക്കലെത്തിക്കാന്‍ ജീവനക്കാരും കൂടെ നിന്നു.

ദീർഘകാല വൈദ്യുതി കരാറുകൾ :

സ്വകാര്യ വൈദ്യതി ഉത്പാദന കമ്പനികൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതിൽ നിന്ന് രക്ഷപ്പെടാനായി ആപ്ടെലിൽ യു.ഡി.എഫ് കാലത്തെ കരാറിലെ അപാകതകൾ കാണിച്ച് 465 മെഗാവാട്ടിൻ്റെ കരാർ മുടക്കി. അധിക വൈദ്യുതി മിതമായ നിരക്കിൽ ലഭ്യമാക്കി ഇതിനെ തരണം ചെയ്യാൻ കഴിഞ്ഞ 2 വർഷങ്ങളിലായി . 1390 മെഗാവാട്ടിൻ്റെ പുതിയ ദീർഘകാല കരാറിൽ ഏർപ്പെടാനും 10 വർഷക്കാലത്തായി.

താഴെ പറയുന്നവയാണ് ഈ കരാറുകൾ.

1. SECI (Tranche-II)- 200 MW 2018ൽ ഒപ്പിട്ടു  വില ₹2.65   വൈദ്യുതി ലഭ്യമായിത്തുടങ്ങി

2. SECI (Tranche-III & IV)  300 MW  – 2018–2019 ഒപ്പിട്ടു, വില ₹2.83 – ₹2.86 –  വൈദ്യുതി ലഭ്യമായിത്തുടങ്ങി

3.SECI (ISTS സോളാർ)200 MW.  2019 ഒപ്പിട്ടു. വില ₹2.82  പൂർണ്ണതോതിൽ ലഭ്യമായിവരുന്നു

4.NTPC (അന്താ പ്രോജക്ട്)90 MW, 2021 ഒപ്പിട്ടു, വില ₹2.97 വൈദ്യുതി ലഭ്യമായിവരുന്നു, 

5.JVN Limited100 MW.  2022–2023ൽ ഒപ്പിട്ടു. വില ₹2.80–₹2.90  കമ്മീഷനിങ് പുരോഗമിക്കുന്നു

6. SECI  500 MW.  2024 സെപ്റ്റംബർ ഒപ്പിട്ടു, വില ₹3.41 – ₹3.42  2026- അവസാനം  വൈദ്യുതി ലഭ്യമാകും 

ഈ കരാറുകളെല്ലാം 25 വർഷത്തെ സ്ഥിര നിരക്കിലുള്ളതാണ് (Fixed Levelized Tariff). മാത്രമല്ല, 2016-ന് ശേഷം ഒപ്പിട്ട ഹരിത ഊർജ്ജ കരാറുകൾ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി, സുതാര്യമായ മത്സര ലേലത്തിലൂടെ (Tariff-Based Competitive Bidding) നിശ്ചയിച്ച നിരക്കുകളായതിനാൽ റെഗുലേറ്ററി കമ്മീഷൻ അവ വിശദമായി പരിശോധിക്കുകയും ഉപഭോക്തൃ താൽപ്പര്യം മുൻനിർത്തി അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. 

ജീവനക്കാരോടൊപ്പം പൊതുമേഖലയ്ക്കായി:

സ്വകാര്യവത്കരണത്തിനായുള്ള കേന്ദ്ര സർക്കാരിൻ്റെ എല്ലാ സമ്മർദങ്ങളേയും അതിജീവിച്ച്   ജീവനക്കാരുടെ പ്രക്ഷോഭങ്ങളെ ചേർത്ത് പിടിച്ച് വൈദ്യുതി നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി സാധാരണക്കാരുടെ കൂടെ നില്‍ക്കുകയായിരുന്നു എൽ ഡി എഫ്. 

ഇന്ന് വൈദ്യുതി പ്രതിസന്ധി തിരിച്ചെത്തുമ്പോൾ വെളിച്ചം വിതറിയ പഴയ വർഷങ്ങളായിരിക്കും  കേരളത്തിൻ്റെ മനസ്സിൽ.