പുഗലൂർ എച്‌.വി.ഡി.സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര

337

കെ എസ്‌ ഇബി ഓഫീസേഴ്സ്‌ അസോസിയേഷന്റെ സി ഡി പി സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച്‌ വി ഡി സി സബ്‌സ്റ്റേഷനിലേക്ക്‌ പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള 39 പേർ പഠനയാത്രയിൽ പങ്കെടുത്തു.

തെക്കൻ സംസ്ഥാനങ്ങളുടെ വർദ്ധിച്ച ഊർജ്ജ ആവശ്യകത നേരിടുന്നതിനു വേണ്ടിയാണ്‌ ഛത്തീസ്‌ ഗഡിലെ റായ്‌ഗഡിൽ നിന്നും തമിഴ്‌നാട്ടിലെ പുഗലൂരിലേക്ക്‌ 6000 മെഗാവാട്ട്‌ പ്രസരണ ശേഷിയുള്ള എച്‌ വി ഡി സി ലൈൻ നിർമ്മിക്കുന്നത്‌. ഇതോടൊപ്പം പുഗലൂരിൽ നിന്ന് തൃശ്ശൂരിലേക്ക്‌ 2000 മെഗാവാട്ട്‌ ശേഷിയുള്ള പുഗലൂർ – തൃശ്ശൂർ എച്‌ വി ഡി സി ലൈനും നിർമ്മിക്കുന്നുണ്ട്‌. ഈ പദ്ധതിയുടെ ഭാഗമായി പുഗലൂരിലും റായ്ഗഡിലും തൃശ്ശൂരിലും ഇൻവേർട്ടർ / കൺവേർട്ടർ സ്റ്റേഷനുകളും സ്ഥാപിക്കും. ഇതിന്റെയെല്ലാം നിർമ്മാണ ചുമതല പവർഗ്രിഡിനാണ്‌.

റായ്‌ഗഡ്‌ – പുഗലൂർ ലൈൻ +_ 800 കെ വി യും പുഗലൂർ – തൃശ്ശൂർ ലൈൻ +_ 320 കെ.വി യും ആണ്‌. ഈ പ്രസരണ ശൃംഖല സാധ്യമാകുന്നതോടെ കേരളത്തിലേക്ക്‌ കൂടുതൽ വൈദ്യുതി പുറത്തു നിന്ന് എത്തിക്കാൻ കഴിയും. ഇരുപതിനായിരം കോടി രൂപ ചിലവു വരുന്ന ഈ പദ്ധതി 2020 മാർച്ചിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

പി ജി സി ഐ എൽ ജനറൽ മാനേജർ ശ്രീ. മാത്യു സി.എ, ഡി ജി എം ശ്രീ ദിവാകർ എന്നിവർ പദ്ധതിയുടെ പ്രവർത്തനം വിശദീകരിച്ചു. പവർഗ്രിഡ്‌ ഉദ്യോഗസ്ഥരുടെ ഊഷ്മളമായ സ്വീകരണം കൊണ്ടും എച്‌ വി ഡി സി സാങ്കേതിക വിദ്യയെ കുറിച്ച്‌ നേരിട്ട്‌ പഠിക്കാൻ അവസരം ലഭിച്ചതുകൊണ്ടും സി.ഡി.പി യുടെ പഠനയാത്ര അതിൽ പങ്കെടുത്തവരെ സംബന്ധിച്ച്‌ വേറിട്ട ഒരു അനുഭവമായിരുന്നു.