മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.
ഒറ്റ ദിവസം പതിനായിരക്കണക്കിന് ആളുകളിലേക്ക് ഈ കാമ്പയിന്റെ സന്ദേശം എത്തിക്കാൻ നവ മാധ്യമങ്ങളിലൂടെ സാധ്യമായി. കോവിഡ് കാലത്ത് ഒത്ത് ചേരലുകൾക്ക് വന്ന വിലക്കിനെ മറികടന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമായ പ്രതിഷേധ പരിപാടി വിജയിപ്പിച്ചവർക്ക് അഭിവാദ്യങ്ങൾ.