നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി

88

നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു.
പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി.
മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള സംശയങ്ങൾക്കുള്ള മറുപടിയും ശ്രീകണ്ഠാപുരം സെക്ഷൻ AE ശ്രീ. എ പത്മനാഭൻ വിശദീകരിച്ചു.

ഉത്ഘാടനം

ലഘൂകരിച്ച സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ, അവയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇവ ഇരിക്കൂർ AE ശ്രീ. ദിനേശൻ സി വിശദീകരിച്ചു.

കൗൺസിലർമാർ ,ജനപ്രതിനിധികൾ, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്ത ശ്രീകണ്ഠാപുരം മുൻസിപ്പൽ വികസന സെമിനാറിനോടനുബന്ധ മായാണ് പരിപാടി സംഘടിപ്പിച്ചത്.