പവർ ക്വിസ് 2021 ഫൈനൽ മത്സരത്തിൽ 245 പോയിന്റോടെ, ശങ്കരമംഗലം HSS കൊട്ടറ , കൊല്ലം ഒന്നാം സ്ഥാനവും 190 പോയിന്റോടെ NSS HSS ക്കുന്നത്താനം, പത്തനംതിട്ട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. Govt.HSS ബെല്ല ഈസ്റ്റ്, കാസറഗോഡ് ആണ് പൗൺസ് ചാമ്പ്യൻ. ക്വിസ് മാസ്റ്റർമാരും സാങ്കേതിക സംവിധാനങ്ങളും അടങ്ങിയ കൺട്രോൾ റൂം കണ്ണൂർ ജില്ലയിലെ OA House ലാണ് പ്രവർത്തിച്ചത്.
കൂടാതെ,സംസ്ഥാന സമ്മേളനത്തിന്റെ മാതൃകയിൽ 14 ജില്ലാ കേന്ദ്രങ്ങളിൽ നിന്നും മത്സരാർത്ഥികളെ കൂടാതെ, വിദ്യാർത്ഥികളും സംഘടനാ അംഗങ്ങളും അടങ്ങുന്ന കാണികൾ കൂടി ഇന്നത്തെ മത്സരം വീക്ഷിച്ചത് പരിപാടിയുടെ മാറ്റ് കൂട്ടി. മികച്ച രീതിയിലുള്ള ക്രമീകരണങ്ങളാണ് പല ജില്ലകളിലും ഇതിനായി സജ്ജീകരിച്ചത്. അതുകൊണ്ടുതന്നെ മത്സരത്തിന്റെ തനിമയും ആവേശവും ഒട്ടും ചോരാതെ തന്നെ കാണികളിലേക്ക് എത്തിക്കാൻ സാധിച്ചു. ഇതിനായി പ്രവർത്തിച്ച ജില്ലാ കമ്മിറ്റികൾക്ക് അഭിവാദ്യങ്ങൾ.
ഇത്തവണത്തെ ക്വിസിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങളിൽ വലിയ പിന്തുണയാണ് ന്യൂ മീഡിയ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുളളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.ലോഗോ ഡിസൈൻ, സർട്ടിഫിക്കറ്റ് ഡിസൈൻ തുടങ്ങി, വ്യത്യസ്തവും ആകർഷകവുമായ പോസ്റ്ററുകൾ ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ ഈ പരിപാടിയ്ക്ക് വലിയ പ്രചരണം ഉണ്ടാക്കാൻ കഴിഞ്ഞ ന്യൂമീഡിയ കമ്മിറ്റിക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
പവർ ക്വിസ് 2021 ന്റെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ അംഗങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
14 ജില്ലാ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ സെലക്ഷന്‍ റൗണ്ടിനു ശേഷം 6 ടിമുകളുടെ ഫൈനല്‍ മത്സരം ഓണ്‍ലൈനില്‍ പൗണ്‍സ് ആന്റ് ബൗണ്‍സ് രിതിയില്‍ നടത്തി. പവര്‍ ക്വിസ് സബ് കമ്മിറ്റി കണ്‍വീനര്‍ മധുസൂദനന്‍ കെ.വി സ്വാഗതം പറഞ്ഞു. സബ് കമ്മിറ്റി ചെയര്‍മാന്‍ റസല്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല സെക്രട്ടറി ശ്രിലാകുമാരി.എ.എന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കണ്ണുര്‍ ജില്ലാ പ്രസിഡന്റ് പ്രീജ.പി നന്ദി പറഞ്ഞു.
പവർ ക്വിസ് സബ് കമ്മറ്റിക്കുവേണ്ടി
ചെയർമാൻ / കൺവീനർ