നവകേരളം നവീന ഊർജ്ജം- മലപ്പുറം ജില്ലാതല ഉദ്ഘാടനം

162

കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന നവകേരളം നവീന ഊർജ്ജം സെമിനാറിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം 27 – O2 – 2020 ന് പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിൽ ഹാളിൽ വച്ച് നടന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (പബ്ലിക്ക് വർക്ക്) ശ്രീമതി.രതി അല്ലക്കാട്ടിൽ ഉത്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (വെൽഫയർ) ശ്രീമതി ശോഭന പി.ടി അധ്യക്ഷ സ്ഥാനം വഹിച്ചു. പ്രതിപക്ഷ നേതാവ് ശ്രീ. താമരത്ത് ഉസ്മാൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജില്ലാ പ്രസിഡൻ്റ് ശ്രീ. ഉണ്ണി കൃഷ്ണൻ വി ആമുഖ പ്രഭാഷണം നടത്തി. ശ്രീമതി. നിമ എം, അസിസ്റ്റൻ്റ് എഞ്ചിനീയർ, ശ്രീമതി. സമീന പി.എ,അസിസ്റ്റൻ്റ്എഞ്ചിനീയർ, ശ്രീമതി.ഹാജിറ വിപി ,അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എന്നിവർ വിഷയാവതരണം നടത്തി.

സംസ്ഥാന സെക്രട്ടറി ശ്രീ അനീഷ് പറക്കാടൻ ക്രോഡീകരണം നടത്തി. 35 കൗൺസിലർമാർ 16 ഓഫീസേർസ് അസോസിയേഷൻ പ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്രീ .ബൈജു.സി സ്വാഗതവും ശ്രീ .മുഹമ്മദ് റഫീഖ് .സി, അസിസ്റ്റൻ്റ് എഞ്ചിനീയർ നന്ദിയും പറഞ്ഞു.