നിറവ്: വൈദ്യുതി വികസന സെമിനാറുകൾ

865

കേരളത്തിന്റെ ദീർഘകാല വികസനത്തിന് അടിത്തറയിടുന്ന വിവിധ പദ്ധതികൾ പൂർത്തീകരണത്തിലേക്കെത്തുന്ന നിറവിലാണ് കേരളത്തിൻ്റെ വൈദ്യുതി മേഖല. സമ്പൂർണ്ണ വൈദ്യുതീകരണം 2017 ൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലാദ്യമായി എല്ലാ വീട്ടിലും വെളിച്ചമെത്തിയ ആദ്യ സംസ്ഥാനമായി കേരളം തലയുയർത്തി നിൽക്കുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി പദ്ധതികൾ വിഭാവനം ചെയ്യുന്നതിലും പൂർത്തീകരിക്കുന്നതിലും മികച്ച നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. കൊച്ചി- തിരുനൽവേലി പവർ ഹൈവേ കേരളത്തിൻ്റെ വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിൽ നാഴികക്കല്ലായി. സൗര, ദ്യുതി, വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷൻ എന്നിവ വിവിധ ഭാഗങ്ങളിലായി പൂർത്തീകരിച്ചു വരുന്നു. ഇപ്പോഴിതാ സമ്പൂർണ്ണ ഫിലമെൻറ് രഹിത തെരുവു വിളക്ക് പദ്ധതിയായ നിലാവും സമ്പൂർണ്ണ ഇൻറർനെറ്റ് പദ്ധതിയായ കെ ഫോണും കേരളത്തിനെ വികസന പാതയിൽ പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണ്.

വിവിധ പദ്ധതികളുടെ പ്രാദേശിക നേട്ടങ്ങൾ ചർച്ച ചെയ്യപ്പെടുകയും പുതിയ സാധ്യതകൾ തേടുകയും ചെയ്യുന്നത് വഴി പദ്ധതികളുടെ ജനകീയത ഉറപ്പു വരുത്തുന്നതിനായി വൈദ്യുതി വികസന പ്രവർത്തനങ്ങളുടെ നേർകാഴ്ച – നിറവ് എന്നൊരു പരിപാടി നിയോജകമണ്ഡലങ്ങൾ തോറും നടത്താൻ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മുന്നിട്ടിറങ്ങുകയാണ്.കേരളത്തിൻ്റെ ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം.എം മണി അവർകൾ തൻ്റെ നിയോജക മണ്ഡലമായ ഉടുമ്പൻചോലയിൽ നവംബർ 2 ന് രാത്രി 7 മണിക്ക് നിറവിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയാണ്. അസോസിയേഷൻ ഫേസ് ബുക്ക് പേജിൽ https://fb.com/kseboa.org/live എന്ന ലിങ്കിലൂടെ പരിപാടി വീക്ഷിക്കുന്നതിനും ചർച്ചയിൽ പങ്കെടുക്കുന്നതിനും ഏവരേയും സാദരം ക്ഷണിക്കുന്നു.