കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം- പ്രതിനിധികളുടെ ചര്‍ച്ച തുടരുന്നു

188

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ച ആഗസ്ത് 14 ന് ഉച്ചയ്ക്ക് ശേഷം ആരംഭിച്ചു. അധ്യക്ഷപ്രസംഗം, ജനറല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട്, വരവ് ചെലവ് കണക്ക്, വിവിധ പ്രമേയങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്. വിവിധ ജില്ലകളിലെ പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ചയുടെ ഭാഗമായി ക്രോഡികരിച്ച ചര്‍ച്ചകളാണ് ഓണ്‍ ലൈനായി അവതരിപ്പിക്കപ്പെടുന്നത്.
സമ്മേളനം മുഖ്യമന്ത്രി പിണറയി വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംഘടനാ സംസ്ഥാന പ്രസിഡന്റ് ജെ.സത്യരാജന്‍ അധ്യക്ഷ്യം വഹിക്കുന്നു.18 പ്രതിനിധികള്‍ ഇത് വരെ ചര്‍ച്ചയില്‍ പങ്കെടുത്തു.