ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

500

തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ് ഉത്ഘാടനം ചെയ്തു. കേന്ദ്രക്കമ്മിറ്റിയംഗം ജി സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ബി രമേഷ് സ്വാഗതം പറഞ്ഞു. കായികമേള കമ്മിറ്റി ചെയര്‍മാനും കെ എസ് ഇ ബി സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്ററുമായ ആര്‍ രാജേഷ് മത്സരത്തിന്റെ നിയമാവലി പ്രഖ്യാപിച്ചു. കേന്ദ്ര എക്സിക്യൂട്ടിവ് അംഗം എ ജാസ്മിന്‍ ബാനു ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ ട്രഷറര്‍ കെ രാജേഷ്‌കുമാര്‍ നന്ദി പ്രകാശിപ്പിച്ചു.
പുരുഷ, വനിത, മിക്സഡ് വിഭാഗങ്ങളില്‍ ഡബിള്‍സ് മത്സരമാണ് നടന്നത്. 6 വനിതാ ടീമുകള്‍ ഉള്‍പ്പെടെ 24 ടീമുകള്‍ പങ്കെടുത്തു. പുരുഷ വിഭാഗത്തില്‍ 16 ടീമുകള്‍ പങ്കെടുത്തു. കൃത്യതയുള്ള ഡ്രോപ്പുകളും, കണ്ണഞ്ചിപ്പിക്കുന്ന സ്മാഷുകളും നിറഞ്ഞ പുരുഷ ടീമുകളുടെ മത്സരം വളരെ ആവേശം നിറഞ്ഞതായിരുന്നു. സുനില്‍ ഡി.വി., ബാബു എസ്. സഖ്യം പുരുഷ ഡബിള്‍സിലും, ശ്രീകല ഒ. പി, റേച്ചല്‍ തോമസ് പി. സഖ്യം വനിതാ ഡബിള്‍സിലും, ബാബു എസ്., ശ്രീകല ഒ. പി. സഖ്യം മിക്സഡ് ഡബിള്‍സിലും വിജയിച്ചു.
കേന്ദ്രക്കമ്മിറ്റി അംഗം പി കെ പ്രകാശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മാനദാന ചടങ്ങിന് കായികമേളയുടെ കണ്‍വീനറും ജില്ലാ കമ്മിറ്റി അംഗവുമായ എം കെ സുരേഷ് സ്വാഗതം പറഞ്ഞു. മുന്‍ ദേശീയ വനിതാ വോളിബാള്‍ ടീം ക്യാപ്റ്റനും കെ എസ് ഇ ബി മുന്‍ അക്കൗണ്ട്സ് ഓഫീസറും ആയ ജയ്സമ്മ മുത്തേടം വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം മനോജ് ജി. ആശംസാ പ്രസംഗം നടത്തി. ആര്‍ രാജേഷ് മത്സരത്തിന്റെ അവലോകനം നടത്തി. ജില്ലാകമ്മറ്റി അംഗം ആര്‍ വി ബിന്ദുലാല്‍ നന്ദി പ്രകാശിപ്പിച്ചു.