വൈദ്യുതി വാഹനങ്ങള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി?

573

ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021

വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി കടന്നു പോകുന്ന കാലമാണിത്.കോവിഡ്പ്രതിസന്ധി മൂലമുള്ള വരുമാനനഷ്ടം നമ്മളെ ഒരുപാട് ബാധിച്ചു. ജീവനക്കാരുടെ ശമ്പള പരി ഷ്കരണ കുടിശ്ശിക നൽകുവാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല.കരാർ ജീവനക്കാരുടെ വേതനം മാസങ്ങൾ വൈകിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശമ്പളവും പെൻഷനും നൽകാൻ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വായ്പക്കായി നെട്ടോട്ടം ഓടുന്ന അവസ്ഥ നിലനിൽക്കുമ്പോളാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ ഉപയോഗത്തിന് വേണ്ടി 200 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള വിചിത്രമായ തീരുമാനം വൈദ്യുതി ബോർഡ് കൈക്കൊണ്ടത്. ഒപ്പം തന്നെ സെക്ഷൻ ഓഫീസുകളിലെ ഉപയോഗത്തിന് 1000 സ്പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ വാങ്ങാനുള്ള മറ്റൊരു ദുരൂഹ തീരുമാനവും പുറത്ത് വന്നിട്ടുണ്ട്. കേരള സർക്കാരിന്റെ വൈദ്യുതി വാഹനനയം 2020-2021 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി ആയിരുന്ന തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം സർക്കാർ ഡിപ്പാർട്ട്മെന്റുകൾ ഒന്നും തന്നെ വൈദ്യുതി വാഹനങ്ങൾ വാങ്ങരുതെന്നും പകരം Dry Lease (ഡ്രൈവർ ഉൾപ്പെടെ) അല്ലെങ്കിൽ Wet Lease (ഡ്രൈവർ ഇല്ലാതെ)വ്യവസ്ഥയിൽ വൈദ്യുതി വാഹനങ്ങൾ വാടകയ്ക്ക് എടുത്തു മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിക്കുന്നു. ഇത്തരത്തിൽ കേരള സർക്കാരിന്റെ പ്രഖ്യാപിത വൈദ്യുതി നയത്തിനെതിരെയിട്ടാണ് KSEB യിൽ വൈദ്യുത വാഹനങ്ങൾ വാങ്ങിച്ചു കൂട്ടാൻ ശ്രമം നടത്തുന്നത്. e-Tender ID 2021_KSEB_443792_1 dated 6/10/2021 എന്ന ടെൻഡർ പ്രകാരം Tata യുടെ Tigor എന്ന മോഡൽ 25,895/- രൂപ പ്രതിമാസ തിരിച്ചടവിലും Tata യുടെ തന്നെ Nexon എന്ന മോഡൽ 31,871/- രൂപ തിരിച്ചടവിലും വാങ്ങാൻ ആണ് ബോർഡ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിലെ വൈദ്യുതി വാഹന രംഗം അതിന്റെ ശൈശവ ദശവിട്ട് മുന്നേറാൻ തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോൾ പുറ ത്തിറങ്ങുന്ന മോഡലുകൾ എല്ലാം തന്നെ ഉയർന്ന വിലനിലവാരം ഉള്ളവയും ഏതു സമയത്തും ഔട്ട് ഡേറ്റഡ് ആകാൻ സാധ്യതയുള്ള ചാർജിങ് ടെക്നോളജി ഉപയോഗിക്കുന്നവയുമാണ്. വളരെ അധികം ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു മേഖലയാണ് EV ചാർജിങ് എന്നത്. Range Anxiety ഇല്ലാതാക്കിക്കൊണ്ട് കൂടുതൽ ദൂരം ഒറ്റ ചാർജിങ്ങിൽ സഞ്ചരിക്കാവുന്ന മോഡലുകൾ പുറത്തിറക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾ രാജ്യത്തെ പ്രധാന കാർ കമ്പനികളൊക്കെ നടത്തുന്നുണ്ട്. ഒപ്പം തന്നെ ഫാസ്റ്റ് ചാർജിങ് സമയം കുറച്ചുകൊണ്ട് വരാനുള്ള ശ്രമങ്ങളും നടക്കുന്നു. അര മണിക്കൂർ കൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്നതും 3 സെക്കന്റുകൾ കൊണ്ട് ഫുൾ ചാർജ് ചെയ്യാവുന്നതും ആയ ടെക്‌നോളജികൾ ഈ രംഗത്ത് പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് ഇത്ര വലിയ സാമ്പത്തിക ബാധ്യത വരുത്തുന്ന ഒരു തീരുമാനം ബോർഡ് എടുക്കുന്നത്. ടാറ്റയുടെ Nexon എന്ന മോഡൽ ആണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഡെപ്യൂട്ടി ചീഫ്എൻജിനീയർ എന്നിവർക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു Nexon വാഹനം KSEBസ്വന്തമായി വാങ്ങി ഉപയോഗിക്കുമ്പോൾ ഉണ്ടാ കാൻ സാധ്യത ഉള്ള ചിലവിനങ്ങളിലേക്ക് ഒന്ന് നോക്കാം..

1. Nexon EMI at 7.25% interest for 16 lakhs=31871/-

2. Driver Labour = 15,000/-

3. Electricity Charges for 1500km=3000/-

4. Service Charge, Insurance, Wear & Tear= 2000/-

Total=51,871/-

നിലവിൽ ഡിവിഷൻ, സർക്കിൾ ഓഫീസുകളിലെ ഉപയോഗത്തിന് ഉദ്ദേശം 25,000/- രൂപക്ക്ഡ്രൈവർ ഉൾപ്പെടെ ഡീസൽ വാഹനം ലഭ്യമാണ്. അങ്ങനെയുള്ളപ്പോൾ ഇരട്ടിയിലേറെ തുക മുടക്കി Nexon വാഹനം വാങ്ങുന്നത് KSEB യെ കടക്കെണിയിലാക്കില്ലേ. ഫുൾബോർഡ് മീറ്റിങ്ങിലെ തീരുമാന പ്രകാരം 16 ലക്ഷം രൂപയുടെ വാഹനം 7.25% പലിശക്ക് 5 വർഷത്തെ EMI നൽകിയാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. നിലവിൽ ഈ വിലയ്‌ക്കുള്ള വൈദ്യുതി വാഹനം വിൽക്കുന്നത് ടാറ്റ മാത്രമാണ്. ടെൻഡറിൽ പങ്കെടുക്കുന്ന എല്ലാവ രും ടാറ്റയെ തന്നെ ആശ്രയിക്കേണ്ടി വരുന്നത്Price negotiation അസാധ്യമാക്കുന്നു. മറ്റു ഇലക്ട്രിക് കാർ മോഡലുകൾ ആയ Hyundai Kona, MG ZEV എന്നിവയ്ക്ക് 23 മുതൽ 27 ലക്ഷം വരെ വില വരുന്നതിനാൽ അവർക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയില്ല. ചുരുക്കത്തിൽ ടാറ്റാ എന്ന കമ്പിനിക്ക് വേണ്ടി ഉണ്ടാക്കിയ ടെൻഡർ ആണോ എന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. സെക്ഷൻ ഓഫീസുകളിലേക്ക് 1000 സ്പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ എന്ന തീരുമാനം അതി നേക്കാൾ പരിഹാസ്യമായ ഒന്നാണ്. ഇന്നുവരെ ആരും കാണുകയോ കേൾക്കുകയോ ഡിസൈൻ അപ്പ്രൂവ് ചെയ്തിട്ടോ ഇല്ലാത്ത ഒരു SPVക്ക് വേണ്ടി യാണ് ഈ ആവേശം. രാജ്യത്ത് ഒരു കമ്പനിയും നിലവിൽ ഇത്തരം ഒരു വാഹനം പുറത്തിറക്കുന്നില്ല. ഫലത്തിൽ ടെൻഡർ നേടാൻ പോകുന്ന കമ്പനി ചൈനയിൽ നിന്നോ മറ്റോ ലോ കോസ്റ്റ് കമ്പോണന്റ്സ് ഇറക്കുമതി ചെയ്ത് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഒരു വാഹനം ആയിരിക്കും സപ്ലൈ ചെയ്യാൻ പോകുന്നത്. യാതൊരുവിധത്തിലുള്ള സെയിൽസ് സർവീസ് സപ്പോർട്ടും ഉണ്ടാവില്ല. ബോർഡ് ഇ വെഹിക്കിൾ വാങ്ങുന്നത് ആദാ യകമെന്ന് എന്ത് കള്ളക്കണക്ക് കാട്ടിയാലും ബോദ്ധ്യപ്പെടില്ല.

കണക്ക്

സെക്ഷനുകിൽ 1750/2000 കിലോമീറ്റർ ക്രമ ത്തിലാണ് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ഓടിക്കുന്നത്. 1750 കിലോമീറ്റർ ഓടുന്ന വാഹനത്തിന് നിലവിൽ കിലോമീറ്ററിന് 17 രൂപ നിരക്കിൽ (ജീപ്പ്) ഡ്രൈവർ സഹിതം നൽകുന്നു രാത്രി വാഹനവും ഡ്രൈവറും ലഭ്യമാക്കുന്നതി നാൽ ദിവസം 500 രൂപ നിരക്കിൽ അധികമായും നൽകുന്നു.

ജീപ്പ് ഒന്നിന് ചിലവ്

വാഹനം + പകൽ ഡ്രൈവർ – 29750

വാഹനം + രാത്രി ഡ്രൈവർ – 15000

ആകെ – 44750

ഇത് ഇ വെഹിക്കിൾ ആക്കിയാൽ വാഹനം (EMI) – 27000 ഡ്രൈവർ (ചുരുങ്ങിയത് 2 ഷിഫ്റ്റ് ) നിയമപ്രകാരം-3 എണ്ണം വേണം. 800 രൂപ കണക്കക്കിയാൽ 48000 രൂപ, ചിലവ് കിലോമീറ്ററിന് 2 രൂപ കണക്കാക്കിയാൽ 3500. ആകെ ചിലവ് – 78500 വണ്ടി ഒന്നിന് പ്രതിമാസ അധിക ചിലവ് –

33750.770

സെക്ഷനിൽ ആകെ അധിക ചിലവ് -> 2.6 കോടി.

പ്രതി വർഷം > 31 .2 കോടി.

6% വാർഷിക പലിശ കണക്കാക്കയാൽ > 1.8 കോടി.

1 വർഷം – 31.2 കോടി

2 വർഷം – 33 കോടി

3 വർഷം – 34 .98 കോടി

4 വർഷം – 37 കോടി

5 വർഷം – 39.28 കോടി

അഞ്ച് വർഷം കൊണ്ട് – 175 .46 കോടി

പിന്നെ ആവർത്തന അധിക ചിലവ് (പലിശ)

വർഷം 11 കോടി.

പകലും രാത്രിയും ഡ്രൈവറെ കരാറടിസ്ഥാനത്തിൽ എടുത്താലും, കരാർ വാഹനത്തിന് ഇപ്പോൾ നൽകുന്ന പ്രതിമാസ വാടക തന്നെ വേണ്ടി വരും. അതിനാൽ വർഷത്തിൽ 11 കോടി മുതൽ അധിക ചിലവ് വരുന്നതാണ് . ‌ കൂടാതെ 5 വർഷം കഴിയുമ്പോൾ ബാറ്ററി മാറേണ്ടി വരും. റോഡ് ടാക്സ്, അറ്റകുറ്റപ്പണികൾ കൂടി പരിഗണിക്കുമ്പോൾ ഇ വെഹിക്കിൾ നടപ്പാക്കുന്നതുവഴി വൈദ്യുതി ബോർഡിന്‌ ഭീമമായ നഷ്ടമുണ്ടാകും. അഞ്ചു വർഷം കഴിയുമ്പോൾ EMI തുകന്‍ഒഴിവായി വാഹനം കെഎസ്ഇബിയുടെ സ്വന്തമാവുമ്പോൾ ലാഭകരമാവില്ലേ എന്ന വാദം ഉയർന്നേക്കാം.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയുടെ ആയുസ്സ് 6 മുതൽ 8 കൊല്ലം വരെയാണ്. EMI കാലാവധി കഴിയുമ്പോഴേക്കും വാഹനത്തിന്റെ കിലോമീറ്റർ റേഞ്ച് വളരെയധികം കുറയുകയും വൈദ്യുതി ചിലവ് കൂടുകയും ബാറ്ററി മാറ്റി വാങ്ങേ ണ്ട അധിക ചിലവ് കൂടി ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് ഇലക്ട്രിക് വെഹിക്കിൾ രംഗത്തേയ്ക്ക് പുതിയ വില കുറഞ്ഞ മോഡലുകളുമായി കൂടുതൽ നിർമ്മാതാക്കളും ചാർജിങ് ഇൻഫ്രാസ്ട്രക്ചർ നൽകുന്ന കമ്പനികളും കടന്നു വന്നതിന്ശേഷം മാത്രം അത് വാങ്ങുന്നതിനെ പറ്റി ചിന്തിക്കുന്നതായിരിക്കും നമ്മുടെ സ്ഥാപനത്തിന് നല്ലത്. കാരണം നമ്മൾ അനാവശ്യമായി ചിലവഴിക്കുന്ന ഓരോതുകയ്ക്കും നമ്മുടെ ഉപഭോക്താക്കളോടും പോസ്റ്റിൽ കയറി പണിയെടുക്കുന്ന തൊ ഴിലാളികളോടും ഉത്തരം പറയേണ്ടിവരുമെന്ന ബോധ്യം ആലോചനകളില്ലാതെ ഓർഡറുകൾ ഇറക്കുന്ന ബോർഡ്‌ മാനേജ്‌മെന്റിന്‌ ഉണ്ടായേ മതിയാകൂ.