“അറിയാം കൗമാര മനസ്സിനെ”-സമഷ്ടി പ്രോഗ്രാം

227

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ “സമഷ്ടി”യുടെ 2019 ഫെബ്രുവരി മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു.
വൈകുന്നേരം 5:30നു തന്നെ ശ്രീമതി.ബിന്ദുലക്ഷ്മിയും ശ്രീ എസ് എസ് പ്രമോദും നയിച്ച “സംഗീത സന്ധ്യ “അരങ്ങേറി. വളരെ നല്ല രീതിയിൽ അരങ്ങേറിയ ഈ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജ്, മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഷിജു ജോസഫിന്റെ “അറിയാം കൗമാര മനസ്സിനെ” എന്ന പ്രഭാഷണം നടന്നു .

കൗമാരം എന്ന വാക്കിനോട് പൊതുവെ ചേർത്തു വയ്ക്കുന്ന വാക്കാണ് കൗമാര പ്രശ്നങ്ങൾ. കൗമാരമെന്നാൽ, കുട്ടിയുമല്ല എന്നാൽ മുതിർന്നിട്ടുമില്ല എന്ന അവസ്ഥയാണ്. ജീവശാസ്ത്രപരമായും ചിന്താപരമായും സാമൂഹ്യ പരമായും ഉള്ള വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരപ്രായം.


കുട്ടികളുടെ അടിസ്ഥാനപ്രകൃതം(temperament) നോക്കി അവരെ രൂപപ്പെടുത്തി എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കുട്ടികളെ അറിഞ്ഞും പറഞ്ഞും വളർത്തുക. കൗമാരക്കാരിൽ നിന്നും യവൗനത്തിലേക്ക് കടക്കുമ്പോൾ ജീവശാസ്ത്രപരമായി അവർക്കുണ്ടാകുന്ന പ്രത്യേകതകൾ, സ്വഭാവരൂപീകരണത്തിൽ മസ്തിഷ്ക ഭാഗങ്ങൾക്കുള്ള പങ്ക് എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടുന്നു ഈ പ്രഭാഷണത്തിൽ.

കൗമാര പ്രായത്തിലുള്ള കുട്ടികളുടെ മാനസികാവസ്ഥയെ വിശദീകരിക്കുന്ന ഈ പ്രഭാഷണം എല്ലാ മാതാ പിതാക്കളും കണ്ടിരിക്കേണ്ടതാണ്.